Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോന്നി സ്വദേശി...

കോന്നി സ്വദേശി റഫീഖിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നോർക്ക

text_fields
bookmark_border
Rafeeq
cancel

തിരുവനന്തപുരം: സൗദിയിൽ നിര്യാതനായ യുവാവി​​​ന്‍റെ മൃതദേഹം​​ നാട്ടിലെത്തിക്കുമെന്ന് നോർക്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി നോർക്ക സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകി. മാറിപ്പോയ കോന്നി കുമ്മണ്ണൂർ ഇൗട്ടിമൂട്ടിൽ റഫീഖി(28)ന്‍റെ മൃതദേഹം നിലവിൽ ശ്രീലങ്കയിലാണുള്ളത്.

സൗദിയിൽ നിര്യാതനായ യുവാവി​​​ന്‍റേതി​ന്​​ പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹമായിരുന്നു. വീട്ടിൽ കൊണ്ടുവന്ന്​ പെട്ടി തുറന്നപ്പോഴാണ്​ മൃതദേഹം മാറിയ വിവരം അറിയുന്നത്​. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹമാണെന്ന്​ കണ്ടെത്തിയത്.

ഫെബ്രുവരി 27 സൗദിയിൽ ഹൃദയാഘാതം മൂലമാണ് റഫീഖ് നിര്യാതനായത്​. ബുധനാഴ്​ച രാത്രി 10 മണിക്കാണ്​ മൃതദേഹം കുമ്മണ്ണൂരിലെ വസതിയിൽ കൊണ്ടു വന്നത്​. പെട്ടിയുടെ പുറത്ത്​ രേഖപ്പെടുത്തിയിരുന്ന മേൽവിലാസവും പാസ്​പോർട്ട്​ നമ്പരുമെല്ലാം റഫീഖി​ന്‍റേതായിരുന്നു. പെട്ടി തുറന്നപ്പോളാണ്​ യുവതിയുടേതാണെന്ന്​ മനസിലായത്​.

സൗദി എയർലൈൻ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടു പോകു​േമ്പാഴും കുഴപ്പമില്ലായിരുന്നുവെന്ന്​ ഗൾഫിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എംബാം ചെയ്​ത്​ പെട്ടിയിലാക്കിയിടത്താണ്​ മാറ്റം സംഭവിച്ചതെന്നാണ്​ നിഗമനം.

വീഴ്ച കണ്ടെത്തിയതോടെ കുമ്മണ്ണൂരിലെ വസതിയിൽ നിന്ന് പൊലീസ്​ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക്​ മാറ്റി. അന്യരാജ്യക്കാരിയുടെ മൃതദേഹമായതിനാൽ അത്​ മടക്കികൊണ്ടു പോകുന്നതിന്​ നിയമതടസം ഏറെയാണെന്ന്​ പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathkerala newsmalayalam newsdead body issues
News Summary - Dead Body Issues in Konni Native -Kerala News
Next Story