Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുഴയിൽ കൈകാലുകൾ...

പുഴയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം

text_fields
bookmark_border
പുഴയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം
cancel

കോതമംഗലം: കോതമംഗലം തട്ടേക്കാട് പുഴയിൽ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നിൽക്കുകയായിരുന്നു. ഉച്ചയോടെ ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. മീൻ പിടിക്കാൻ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം.

പാന്‍റും ഷർട്ടുമാണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കം കാണുമെന്നാണ് നിഗമനം. കോതമംഗലം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dead bodyFound Dead
News Summary - Dead body in thattekkad river
Next Story