കടലിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി
text_fieldsകഴക്കൂട്ടം: ബുധനാഴ്ച തുമ്പ കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. കണ്ണാന്തുറ പഴയ ജി.വ ി. രാജ സ്പോർട്സ് സ്കൂളിന് സമീപം ഹിൽ ഹൗസിൽ ശ്യാമിെൻറയും ചന്ദ്രികയുടെയും മകൻ സച്ചിൻ ശ്യാമിെൻറ (21) മൃതദേഹമാ ണ് പെരുമാതുറ പൊഴിക്കു സമീപം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
സുഹൃത്തുക്കളായ വിജിൽ, മനു പ്രസാദ്, വൈശാഖ് എന്നിവർക്കൊപ്പമാണ് ബുധനാഴ്ച വൈകീട്ട് കടലിൽ കുളിക്കാനായി ഇറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് സച്ചിൻ ശ്യാമിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് നാട്ടുകാർ കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു. വിഴിഞ്ഞത്തു നിന്നെത്തിയ മറൈൻ എൻഫോഴ്സ്മെൻറ്, കടലോര ജാഗ്രത സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ശക്തമായ അടിയൊഴുക്ക് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം പെരുമാതുറ പൊഴിക്ക് സമീപം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഐ.ടി.ഐ വിജയിച്ചശേഷം പട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ ശ്യാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
