Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളവനത്തിൽ അജ്ഞാത മൃതദേഹം; കമ്പി ശരീരത്തിൽ തുളച്ചു കയറിയ നിലയിൽ

text_fields
bookmark_border
മംഗളവനത്തിൽ അജ്ഞാത മൃതദേഹം; കമ്പി ശരീരത്തിൽ തുളച്ചു കയറിയ നിലയിൽ
cancel

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനം പക്ഷിസങ്കേതത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചു കയറിയ നിലയിലാണ് മൃതദേഹം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗേറ്റിനു മുകളിലായുള്ള കമ്പിയിൽ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം.

ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്‍റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dead body found in Mangalavanam bird sanctuary
Next Story