Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊടുപുഴയിൽ...

തൊടുപുഴയിൽ മൃതദേഹവുമായി വന്ന ആംബുലൻസ്​ പൊലീസ്​ തടഞ്ഞു

text_fields
bookmark_border
Thodupuzha issues
cancel
camera_alt???????? ?????????????????????? ??????

തൊടുപുഴ: പൊലീസ്​ ചോദ്യംചെയ്​ത്​ വിട്ടയച്ചതിനെ തുടർന്ന്​ ജീവനൊടുക്കിയ ​യുവാവി​​െൻറ മൃതദേഹവുമായി എത്തിയ ആംബുലൻസ്​ പൊലീസ്​ തടഞ്ഞത്​​ സംഘർഷത്തിൽ കലാശിച്ചു. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കോൺഗ്രസ്​ പ്രവർത്തകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ മണിക്കൂറുകൾ​ തൊടുപുഴ നഗരം മുൾമുനയിലായി​. രണ്ടര​ മണിക്കൂറിലേറെ പ്ര​ധാന റോഡുകളെല്ലാം സ്​തംഭിച്ചു. തിങ്കളാഴ്​ച 4.30 മുതൽ വൈകീട്ട്​ ഏഴുവരെ നീണ്ട പ്രതിഷേധത്തിനൊടുവിൽ മൃതദേഹം ​കടത്തിവിടാൻ പൊലീസ്​ തയാറായതോടെയാണ്​ സംഘർഷം അയഞ്ഞത്​. 

തൊടുപുഴ സി.​െഎ ചോദ്യംചെയ്​ത്​ വിട്ട ഒാ​േട്ടാ ഡ്രൈവർ രജീഷാണ്​ വീട്ടിലെത്തി ജീവനൊടുക്കിയത്​. മൃതദേഹം പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ച്​ പ്രതിഷേധിക്കുമെന്ന റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ്​​​ 100 മീറ്റർ അകലെ ആംബുലൻസ്​ തടഞ്ഞതെന്ന്​ പൊലീസ്​ പറയുന്നു​. എന്നാൽ, രജീഷ്​ ഒാ​േട്ടാ ഒാടിച്ചിരുന്ന തൊടുപുഴ സ്​റ്റാൻഡി​െല സഹപ്രവർത്തകരുടെ ആവശ്യ​പ്രകാരം പൊതുദർശനത്തിന്​ വെക്കാനാണ്​ മൃതദേഹവുമായി വന്നതെന്ന്​ ബന്ധുക്കൾ പറഞ്ഞു. 

തൊടുപുഴ ഡിവൈ.എസ്​.പി എൻ.എൻ. പ്രസാദി​​െൻറ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിലാണ്​ വൻ​ സന്നാഹം ആംബുലൻസ്​ തടഞ്ഞത്​. തുടർന്ന്​ റോഡ്​ ഉപരോധിച്ച കോൺഗ്രസ്​ പ്രവർത്തകരും രജീഷി​​െൻറ ബന്ധുക്കളും പൊലീസും തമ്മിൽ പലതവണ ഉന്തുംതള്ളുമുണ്ടായി. സംഘർഷം ഒഴിവാക്കാൻ നഗരസഭ അധ്യക്ഷയടക്കം ഇടപെട്ട്​ നടത്തിയ നീക്കങ്ങളോട്​ പൊലീസ്​ സഹകരിക്കാതെ വന്നത്​ പ്രശ്​നം സങ്കീർണമാക്കി. ആംബുലൻസ്​ തിരിച്ച്​ വേറെ വഴിയെ പോകണമെന്ന നിലപാടാണ്​ പൊലീസ്​ സ്വീകരിച്ചത്​.
അതിനിടെ രജീഷി​​െൻറ സുഹൃത്തുക്കളായ ഓട്ടോക്കാരടക്കം നൂറുകണക്കിന് നാട്ടുകാരും തടിച്ചുകൂടി. മൃതദേഹം ആംബുലൻസിൽനിന്ന് പുറത്തെടുത്ത് റോഡിൽവെച്ച്​ പ്രതിഷേധിക്കാനും നാട്ടുകാർ തയാറായി.

ഉന്തിലും തള്ളിലും നിലത്തുവീണും മറ്റും ചില പൊലീസുകാർക്ക് പരിക്കേറ്റു. തൊടുപുഴ സി.ഐക്കും പൊലീസിനുമെതിരെയായിരുന്നു ജനരോഷം. മുൻ ഡി.സി.സി പ്രസിഡൻറ്​ റോയി കെ. പൗലോസ്, കെ.പി.സി.സി നിർവാഹക സമിതി അംഗം സി.പി. മാത്യു, നഗരസഭ അധ്യക്ഷ സഫിയ ജബ്ബാർ എന്നിവർ ആവശ്യപ്പെട്ടിട്ടും ആംബുലൻസ് കടത്തിവിടാൻ ഡിവൈ.എസ്.പി തയാറായില്ല. അതിനിടെ കോൺഗ്രസ് നേതാവ് സി.പി. മാത്യു ആംബുലൻസിനു മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ കലക്​ടർ  ജി.ആർ ഗോകുൽ, എറണാകുളം റേഞ്ച് ഐജി പി. വിജയൻ എന്നിവർ ഇടപെട്ടു. സംഭവം അന്വേഷിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സി.ഐക്കെതിരെ നടപടിയെടുക്കാമെന്ന് ഐ.ജി ഉറപ്പ് നൽകി. ആംബുലൻസ് കടത്തിവിടാൻ കലക്​ടർ ഡിൈ​വ.എസ്​.പിക്ക്​ നൽകിയ നിർദേശം പൊലീസ്​ നടപ്പാക്കിയതോടെയാണ്​ സംഘർഷമൊഴിഞ്ഞത്​.

തൊടുപുഴ പെരുമാംകണ്ടത്തിനു സമീപം കുളങ്ങാട്ടുപാറ മലമ്പുറത്ത് എം.ആർ. രജീഷ് (32) ഞായറാഴ്ച വൈകീട്ടാണ് ആത്മഹത്യ ചെയ്തത്. ആദ്യഭാര്യയുമായി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന രജീഷ് കുമാരമംഗലം സ്വദേശിയായ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ​യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് രജീഷിനെയും യുവതിയെയും ഒരാഴ്ച മുമ്പ് അടിമാലിയിൽനിന്ന് പൊലീസ് കസ്​റ്റഡിയിലെടുത്ത്​ തൊടുപുഴ പൊലീസിനു കൈമാറി. സി.​െഎ ഇടപെട്ട്​ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞദിവസം മാതാവ്​ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ രജീഷിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്​റ്റേഷനിൽ സി.​െഎയുടെ മർദനമേറ്റതിനെയും അമ്മയോട്​ മോശമായി പെരുമാറിയതിനെയും തുടർന്നാണ്​ രജീഷ്​ ജീവനൊടുക്കിയതെന്നാണ്​ ആരോപണം. തൊടുപുഴ ആദംസ്​റ്റാറിന് മുന്നിലെ ഓട്ടോ ഡ്രൈവറായിരുന്നു. എന്നാൽ, രജീഷിനെ താൻ മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.ഐ എൻ.ജി. ശ്രീമോൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhakerala newsdead bodyambulancemalayalam news
News Summary - Dead Body and Ambulance Blocked Protesters in Thodupuzha -Kerala News
Next Story