സർക്കാർ നിയന്ത്രണത്തിൽ ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കുന്നു
text_fieldsതൃശൂർ: സർക്കാറിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ ഡി- അഡിക്ഷൻ സെൻററുകൾ ആരംഭിക്കുന്നു. സംസ്ഥാനത്ത് കൂണുപോലെ പെരുകുന്ന ഡി-അഡിക്ഷൻ സെൻററുകളിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് വ്യക്തമായതിെൻറ അടിസ്ഥാനത്തിലാണിത്്. കേരള സംസ്ഥാന ലഹരി വർജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി എല്ലാ ജില്ലകളിലും ജില്ല ആശുപത്രികളോട് ചേർന്നും ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കും. എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ ദേശീയ നിലവാരത്തോടുകൂടിയ ഒരു ഡി-അഡിക്ഷൻ സെൻറർ ആരംഭിക്കാനും നടപടി ആരംഭിച്ചുകഴിഞ്ഞു. മദ്യനിരോധനമല്ല, മദ്യവർജനമാണ് പ്രധാനമെന്ന സർക്കാറിെൻറ മുദ്രാവാക്യത്തിെൻറ അടിസ്ഥാനത്തിലാണ് ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കുന്നത്.
സംസ്ഥാനത്ത് എത്ര ഡി-അഡിക്ഷൻ സെൻററുകൾ പ്രവർത്തിക്കുന്നുവെന്നത് സംബന്ധിച്ച് സർക്കാറിെൻറ പക്കൽ കണക്കുകളില്ല. ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഇവിടെ സംവിധാനമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം സെൻററുകളുടെ പ്രവർത്തനങ്ങൾ എക്സൈസ് വകുപ്പ് പരിശോധിക്കുന്നില്ല. നാമമാത്രം എണ്ണത്തിെൻറ പ്രവർത്തനങ്ങൾ മാത്രമാണ് എക്സൈസ് വകുപ്പ് പരിശോധിക്കുന്നത്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷെൻറ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 2014-15 സാമ്പത്തികവർഷത്തിൽ ലഹരിവിമുക്ത ചികിത്സാ ധനസഹായം നൽകിയ 11 ഡി-അഡിക്ഷൻ സെൻററുകളുടെ പ്രവർത്തനം മാത്രമാണ് എക്സൈസ് വകുപ്പ് പരിശോധിക്കുന്നത്.
എന്നാൽ, നിരവധി ഡി-അഡിക്ഷൻ സെൻററുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ പലയിടങ്ങളിലും മദ്യപാനത്തിൽനിന്ന് മുക്തി തേടിയെത്തുന്ന ആളുകൾ ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഒന്നാമതായി ഇൗ സെൻററുകളിൽ പലതിലും പ്രവേശിപ്പിക്കപ്പെടുന്നവരിൽനിന്ന് വൻ തുകയാണ് ഇൗടാക്കുന്നത്. പലയിടങ്ങളിലും ഡി- അഡിക്ഷെൻറ പേരിൽ മതപരിവർത്തനം ഉൾപ്പെടെ നടക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇൗ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് സർക്കാറിെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ എല്ലാ ജില്ലകളിലും ഡി -അഡിക്ഷൻ സെൻററുകൾ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
