Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.​സി.സി പുനഃസംഘടന:...

ഡി.​സി.സി പുനഃസംഘടന: കോ​ണ്‍ഗ്ര​സി​ൽ സൈ​ബ​ര്‍ പോ​ര് രൂ​ക്ഷം

text_fields
bookmark_border
ഡി.​സി.സി പുനഃസംഘടന: കോ​ണ്‍ഗ്ര​സി​ൽ സൈ​ബ​ര്‍ പോ​ര് രൂ​ക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ പ​ട്ടി​ക​യെ ചൊ​ല്ലി കോ​ണ്‍ഗ്ര​സി​ൽ സൈ​ബ​ര്‍ പോ​ര് രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പി​ന്തു​ണ​ക്കു​ന്ന​വ​രു​ടേ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ​ര്‍.​സി ബ്രി​ഡേ​ഗ് എ​ന്ന വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യു​മാ​യി ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ കോ​ണ്‍ഗ്ര​സ് സൈ​ബ​ർ ടീം ​ഒ​ഫി​ഷ്യ​ല്‍ രം​ഗ​ത്തെ​ത്തി. ചെ​ന്നി​ത്ത​ല​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ക്കു​ന്ന കു​റി​പ്പി​ൽ 'പ്രി​യ ചെ​ന്നി​ത്ത​ല സാ​റും മ​ക​ന്‍ രോ​ഹി​ത് ചെ​ന്നി​ത്ത​ല​യും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രോ​ട് മാ​പ്പു പ​റ​ഞ്ഞ് രാ​ജി​െ​വ​ച്ച് പു​റ​ത്തു പോ​കേ​ണ്ട​താ​ണ്' എ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ന്‍ ഗ്രൂ​പ്പി​ന്​ അ​തീ​ത​മാ​യി പ്ര​തി​ഷേ​ധ​മു​യ​ര്‍ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വാ​ട്​​സ്​​ആ​പ്​ പോ​സ്​​റ്റ്​ ആ​ര്‍.​സി ബ്രി​ഗേ​ഡ് എ​ന്ന ഗ്രൂ​പ്പി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യി. ഇ​തു​ വാ​ർ​ത്ത​യാ​യ​തോ​ടെ ചെ​ന്നി​ത്ത​ല​യു​ടെ അ​റി​വോ​ടെ ഒ​രു വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പും പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​െൻറ ഓ​ഫി​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ചൊ​വ്വാ​ഴ്​​ച കോ​ണ്‍ഗ്ര​സ് സൈ​ബ​ര്‍ ടീം ​ഒ​ഫി​ഷ്യ​ലി​െൻറ മ​റു​പ​ടി.

അ​തേ​സ​മ​യം, ഡി.​സി.​സി അ​ധ്യ​ക്ഷ പ​ട്ടി​ക എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍ ചൊ​വ്വാ​ഴ്​​ച ഡ​ല്‍ഹി​യി​ല്‍ എ​ത്തി​. മി​ക്ക ജി​ല്ല​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യി ഏ​ക​ദേ​ശ ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ്​ സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക്​ തി​രി​ച്ച​ത്. ഗ്രൂ​പ്പു​ക​ളു​ടെ അ​മി​ത സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക്​ വ​ഴ​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഇ​രു​വ​രും. അ​തി​നി​ടെ, കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി ജ​ന. സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍വ​ര്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും ഫോ​ണി​ല്‍ സം​സാ​രി​ച്ചെ​ങ്കി​ലും പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCCk sudhakarancongress
Next Story