ഡി.സി.സി അധ്യക്ഷപദവി; ചുരുക്കപ്പട്ടികയിലും തർക്കം, ഉറച്ച നിലപാടുമായി നേതാക്കൾ
text_fieldsതിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടുമായി സംസ്ഥാന നേതാക്കൾ. അവസാനവട്ട ചർച്ച നടത്തുമെന്ന ഉറപ്പ് ലംഘിച്ച് സംസ്ഥാന നേതൃത്വം ചുരുക്കപ്പട്ടിക ഹൈകമാൻഡിന് കൈമാറിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഇനിയെന്തെങ്കിലും നിർദേശം മുന്നോട്ടുവെക്കാനില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. അതേസമയം, ചർച്ചകൾക്കുശേഷം ഗ്രൂപ് പരിഗണനകൾക്ക് അതീതമായും കഴിവ് മാനദണ്ഡമാക്കിയും തയാറാക്കിയ പട്ടിക ഹൈകമാൻഡ് അംഗീകരിച്ച് നൽകിയാൽ മാത്രമേ സംഘടനാപ്രവർത്തനം കാര്യക്ഷമമായി നടത്താനാകൂവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന നേതൃത്വം.
പ്രശ്നപരിഹാരത്തിന് ൈഹകമാൻഡ് മുൻകൈയെടുക്കെട്ടയെന്ന നിലപാടിലാണ് രണ്ട് പ്രധാന ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന മുതിർന്ന നേതാക്കൾ. അതേവരെ അവർ ഇക്കാര്യത്തിൽ മൗനം തുടരും. ഡൽഹിയിലേക്ക് വിളിപ്പിച്ചുള്ള ചർച്ച അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉണ്ടായേക്കില്ല.
പകരം സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന. സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി അനുനയശ്രമം നടത്തും. തുടർന്നായിരിക്കും പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച പ്രഖ്യാപനം. അടുത്ത രണ്ട് ദിവസത്തിനകം പ്രഖ്യാപനം വരുമെന്ന സൂചനകളുമുണ്ട്. ഡി.സി.സി പുനഃസംഘടനയിൽ തങ്ങളുടെ താൽപര്യം കൂടി മാനിക്കപ്പെടുന്നിെല്ലങ്കിൽ സംഘടനാ പ്രവർത്തനങ്ങളോട് നിസ്സഹരിച്ചായിരിക്കും ഗ്രൂപ് നേതാക്കളുടെ മറുപടി.
പുതിയ സംസ്ഥാന നേതൃത്വത്തെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും ഉണ്ടാകിെല്ലന്ന് ഹൈകമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡൻറും അതിൽ വിശ്വാസമർപ്പിക്കുേമ്പാൾ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾകൂടി മാനിച്ച് മാത്രമേ മുന്നോട്ടുപോകൂവെന്ന് ദേശീയനേതൃത്വം നേരത്തേ നൽകിയ ഉറപ്പിലാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതീക്ഷ.
അതേസമയം, മുതിർന്ന നേതാക്കളുടെ എതിർപ്പിന് പുറമെ ഹൈകമാൻഡിന് കൈമാറിയ ഡി.സി.സി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയെ സംബന്ധിച്ച് മറ്റ് ചില ആക്ഷേപങ്ങൾ ഉയർന്നിരിക്കുന്നത് ഹൈകമാൻഡ് ഗൗരവമായി കാണുന്നു.
കൊല്ലം, രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന മലപ്പുറം, വയനാട് ജില്ലകളിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ ചിലർ ഗുരുതരമായ കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരാണെന്നാണ് പരാതി. കൂടാതെ പട്ടികവിഭാഗം, വനിത പ്രാതിനിധ്യമില്ലെന്ന ന്യൂനതയുമുണ്ട്.
ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ
തിരുവനന്തപുരം- ജി.എസ്. ബാബു, കെ.എസ്. ശബരീനാഥൻ, ചെമ്പഴന്തി അനിൽ, മണക്കാട് സുരേഷ്, കൊല്ലം- എ. ഷാനവാസ്ഖാൻ, ആർ. ചന്ദ്രശേഖരൻ, പുനലൂർ മധു, എം.എം. നസീർ, പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ, ഡി. സുരേഷ്കുമാർ, ആലപ്പുഴ - ഡി. ബാബുപ്രസാദ്, എം.ജെ. ജോബ്, കോട്ടയം- നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യൻ, യൂജിൻ തോമസ്, ഇടുക്കി -എസ്. അശോകൻ, സി.പി. മാത്യു, എറണാകുളം-മുഹമ്മദ് ഷിയാസ്, അബ്ദുൽ മുത്ത്ലിബ്, തൃശൂര്‍ -ടി.വി. ചന്ദ്രമോഹന്, അനില്‍ അക്കര, ജോസ് വെള്ളൂര്‍, പാലക്കാട്- വി.ടി. ബല്‍റാം, എ. തങ്കപ്പന്, മലപ്പുറം- ആര്യാടന് ഷൗക്കത്ത്, വി.എസ്. ജോയ്, കോഴിക്കോട്- കെ. പ്രവീണ്‍ കുമാര്‍, വയനാട്- പി.ടി. സജി, കെ.കെ. എബ്രഹാം, കണ്ണൂർ- കെ.പി. സാജു, മാർട്ടിൻ ജോർജ്, സജീവ് മാറൊളി, കാസർകോട് -ഖാദർ മങ്ങാട്, എൻ. നീലകണ്ഠൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

