Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം കോർപറേഷൻ: ഡി.സി.സി അംഗം രാജി​െവച്ച് മാണിക്യംവിളാകത്തെ​ െഎ.എൻ.എൽ സ്ഥാനാർഥിയായി

text_fields
bookmark_border
inl , resign
cancel

അ​മ്പ​ല​ത്ത​റ: മാ​ണി​ക്യം​വി​ളാ​കം വാ​ര്‍ഡി​ല്‍ ഐ.​എ​ന്‍.​എ​ല്ലി​ന്​ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി. ഡി.​സി.​സി അം​ഗ​വും ഐ.​എ​ന്‍.​ടി.​യു സി ​നേ​താ​വു​മാ​യ എ​സ്.​എം. ബ​ഷീ​റാ​ണ് എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി മ​ത്സ​രി​ക്കു​ക.

കോ​ണ്‍ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന എ​സ്.​എം. ബ​ഷീ​റി​ന്​ കോ​ണ്‍ഗ്ര​സി​ലെ ഗ്രൂ​പ് ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന് അ​വ​സാ​ന​നി​മി​ഷം സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ടു.

സീ​റ്റ്​ നി​ഷേ​ധി​ക്ക​​പ്പെ​ട്ട​തി​ൽ അ​തൃ​പ്ത​നാ​യി​രു​ന്ന ബ​ഷീ​റി​നെ ഐ.​എ​ന്‍.​എ​ല്‍ നേ​തൃ​ത്വം ഇ​ട​പെ​ട്ട് സം​സാ​രി​ച്ച് പാ​ർ​ട്ടി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​​ദ്ദേ​ഹ​ത്തി​െൻറ സ്ഥാ​നാ​ർ​ഥി​ത്വം എ​ല്‍.​ഡി.​എ​ഫ് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

പി.​ഡി.​പി​യി​ല്‍നി​ന്ന്​ രാ​ജി​െ​വ​ച്ച് ഐ.​എ​ന്‍.​എ​ല്ലി​ല്‍ ചേ​ര്‍ന്ന പൂ​ന്തു​റ സി​റാ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​യി ക​ഴി​ഞ്ഞ​ദി​വ​സം ഐ.​എ​ന്‍.​എ​ല്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും എ​ല്‍.​ഡി.​എ​ഫ് ജി​ല്ല നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ്​ ഐ.​എ​ന്‍.​എ​ൽ പു​തി​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്.

മാ​ണി​ക്യം​വി​ളാ​കം വാ​ര്‍ഡ് യു.​ഡി.​എ​ഫി​ല്‍ കോ​ണ്‍ഗ്ര​സി​ലെ ഐ ​വി​ഭാ​ഗ​ത്തി​െൻറ സീ​റ്റാ​ണ്. ഐ ​വി​ഭാ​ഗ​ക്കാ​ര​നാ​യ ബ​ഷീ​റി​െൻറ പേ​ര് അ​വ​സാ​ന​നി​മി​ഷം വ​രെ​യും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, എ ​വി​ഭാ​ഗം സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​ഷീ​ര്‍ പാ​ര്‍ട്ടി വി​ട്ട​ത്.

ദു​ര്‍ബ​ല​നാ​യ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി കോ​ണ്‍ഗ്ര​സ് മാ​ണി​ക്യം​വി​ളാ​കം വാ​ര്‍ഡി​ല്‍ ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​നു​ള്ള ര​ഹ​സ്യ​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ബ​ഷീ​ര്‍ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dccINLpanchayat election 2020manikyavilakam
News Summary - DCC member became INL candidate in manikyavilakam
Next Story