ദയാബായിയുടെ നിരാഹാരം 10ാം ദിവസത്തിലേക്ക്
text_fieldsസെക്രേട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയെ
ഉമ്മൻ ചാണ്ടി സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി നടത്തുന്ന സമരം 10ാം ദിവസത്തിലേക്ക്. ഒമ്പതാം ദിവസമായ തിങ്കളാഴ്ച സമരസമിതിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. സമരപ്പന്തലില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ വിദ്യാര്‍ഥികള്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞു. നിരാഹാര സമരം പൂര്‍വാധികം ശക്തിയായി തുടരുമെന്ന് ദയാബായി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തിങ്കളാഴ്ച പിന്തുണയുമായി സമരപ്പന്തലിലെത്തി. 10ാം ദിവസത്തിലേക്ക് കടക്കുന്ന ദയാബായിയുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം മനുഷ്യത്വഹീനമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എത്രയുംവേഗം സമരം ഒത്തുതീര്‍പ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.ജെ. ബേബി ഏകാംഗ നാടകം അവതരിപ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളജിലെ വിദ്യാർഥികള്‍ തെരുവുനാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

