Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻഡോസൾഫാൻ...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി: സർക്കാർ ഉറപ്പിൽ വിശ്വസിച്ച് ദയാബായി സമരം നിർത്തി

text_fields
bookmark_border
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി:   സർക്കാർ ഉറപ്പിൽ വിശ്വസിച്ച് ദയാബായി സമരം നിർത്തി
cancel
camera_alt

നിരാഹാര സമരം അവസാനിപ്പിച്ച ശേഷം സെക്രട്ടറിയേറ്റിന് മുന്നിൽ സമരസമിതി പ്രവർത്തകർക്ക് മുന്നിൽ വിതുമ്പുന്ന ദയാബായി (photo: പി.ബി. ബിജു)

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി രണ്ടാഴ്ചയിലേറെയായി നടത്തിവന്ന നിരാഹാര സമരം താൽകാലികമായി അവസാനിപ്പിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് സമരം നിർത്തുന്നതെന്ന് ദയാബായി പറഞ്ഞു.

എയിംസ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി വീണ ​ജോർജ് ആശുപത്രിയിലെത്തിയാണ് ദയാബായിയെ തീരുമാനങ്ങൾ അറിയിച്ചത്. ആദ്യത്തെ രേഖയിൽ അവ്യക്തത ഉണ്ടെന്നു പറഞ്ഞപ്പോൾ തിരുത്തി നൽകിയെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ചയായി ദയാബായി സമരം നടത്തിയിരുന്നത്. കാസർകോട്ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ​ ചി​കി​ത്സ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ന​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കാ​യി ന​ട​ത്താ​റു​ള്ള ചി​കി​ത്സ ക്യാ​മ്പ്​ പു​ന​രാ​രം​ഭി​ക്കു​ക, എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കാ​സ​ർ​കോ​ടി​നെ കൂ​ടി പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ 90 ഓളം ആ​വ​ശ്യ​ങ്ങളാണ് ഉന്നയിച്ചിരുന്നത്.

ദയാബായി പ്രക്ഷോഭത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ

തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കായി ദയാബായി നയിച്ച പ്രക്ഷോഭം അവസാനിപ്പിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ :

• കാസർകോട് ജില്ലയിലെ ഗവ. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ എൻഡോ സൾഫാൻ ബാധിതർക്ക് ചികിത്സക്ക് മുൻഗണന നൽകുന്നുണ്ട്. ഇത് തുടർന്നും നൽകും.

• കാസർകോട് ടാറ്റാ ട്രസ്റ്റ് ആശുപത്രിയും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും പൂർണമായും സജ്ജമാകുന്ന മുറക്ക് എൻഡോസൾഫാൻ ബാധിതർക്ക് മറ്റ് ആശുപത്രികളിൽ നൽകുന്ന മുൻഗണന ഇവിടെയും നൽകും.

• എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നം കൂടി കണക്കിലെടുത്ത് കാസർകോട് ജില്ലയിൽ ന്യൂറോളജി ചികിത്സ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പരമാവധി ഒരു വർഷത്തിനുള്ളിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സ്ഥലം ലഭ്യമാകുന്ന മുറക്ക് ഉപകരണങ്ങൾ സ്ഥാപിച്ച് ചികിത്സ സൗകര്യം വിപുലപ്പെടുത്തും.

• കാസർകോട് മെഡിക്കൽ കോളജിന്‍റെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും.

• ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബഡ്സ് സ്കൂളുകളിലും ദിനപരിചരണത്തിന് പ്രത്യേക സംവിധാനമൊരുക്കും.

• എൻഡോസൾഫാൻ ബാധിതരെ കണ്ടെത്താനുള്ള അപേക്ഷ രണ്ടുമാസത്തിനുള്ളിൽ സമർപ്പിച്ചാൽ അഞ്ചുമാസത്തിനകം ഇക്കാര്യം പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Daya bai
News Summary - Dayabai stopped strike
Next Story