ഫലസ്തീൻ ഐക്യദാർഢ്യവുമായി സമസ്ത പ്രാർഥനദിനം
text_fieldsഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന വീടിന് മുന്നിലിരിക്കുന്ന കുട്ടി
കോഴിക്കോട്: സമസ്ത പ്രാർഥനദിനത്തിൽ നിരവധിപേർ പങ്കാളികളായി. ഇത്തവണ ഫലസ്തീൻജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സമാധാനത്തിന് വേണ്ടിയും പ്രത്യേക പ്രാർഥനയും നടന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന മദ്റസകൾ, അറബിക് കോളജുകൾ, പള്ളി ദർസുകൾ, അഗതി -അനാഥ മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവർത്തകരും പ്രാർഥനയിൽ അണിചേർന്നു.
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുൻകഴിഞ്ഞ നേതാക്കൾ, സംഘടന പ്രവർത്തകർ, മുഅല്ലിംകൾ, വിദ്യാർഥികൾ, മഹല്ല്, മദ്റസ ഭാരവാഹികൾ എന്നിവരുടെയെല്ലാം പരലോക ഗുണത്തിന് വേണ്ടിയാണ് വർഷത്തിൽ ഒരിക്കൽ പ്രാർഥനദിനമായി ആചരിക്കാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചത്.
സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങൾ, വിദ്യാഭ്യാസ ബോർഡ് അംഗങ്ങൾ, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

