Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 9:34 AM IST Updated On
date_range 24 Dec 2020 9:38 AM IST'പശുവിനെ ദേശീയ മൃഗമാക്കണം'; ഹൈദരാബാദിൽ നിരാഹാരസമരം നടത്തി
text_fieldsbookmark_border
ഹൈദരാബാദ്: പശുവിെന ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിലെ ഇന്ദിര പാർക്കിൽ നിരാഹാര സമരം നടത്തി. ഗോ മഹാധർണ എന്ന സംഘടനയാണ് തിങ്കളായഴ്ച നിരാഹാര സമരം നടത്തിയത്.
''പശു ഹിന്ദുക്കളുടെ വിശുദ്ധ മൃഗമാണ്. എന്നിട്ടും അവ ഈ മണ്ണിൽ കശാപ്പചെയ്യപ്പെടുന്നു. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കുന്നത് വരെ ഇത് അവസാനിക്കില്ല'' -ധർണ നടത്തുന്നവർ ഡെക്കാൻ ക്രോണിക്കിളിനോട് പ്രതികരിച്ചു.
ജനുവരി എട്ടിന് ഈ ആവശ്യം ഉന്നയിച്ച് വിജയവാഡ ദേശീയ പാത ഉപരോധിക്കാനും തീരുമാനമുണ്ട്. പശുവിനെ ദേശീയ മൃഗമാക്കാനുള്ള തീരുമാനത്തിന് തെലങ്കാന ബ്രാഹ്മിൻ ജോയിന്‍റ് ആക്ഷൻ കമ്മിറ്റി ഇൻ ചാർജ് എൻ.രഞ്ജിനി രാവു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

