Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവിൻറ വിയോഗമറിയാതെ...

പിതാവിൻറ വിയോഗമറിയാതെ ഡേവിഡ്​ പരീക്ഷയെഴുതി 

text_fields
bookmark_border
പിതാവിൻറ വിയോഗമറിയാതെ ഡേവിഡ്​ പരീക്ഷയെഴുതി 
cancel
camera_alt?????? ??????


കോ​ടാ​ലി: പി​താ​വി​​െൻറ വി​യോ​ഗ​മ​റി​യാ​തെ ഡേ​വി​ഡ് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി. മ​റ്റ​ത്തൂ​ര്‍ ശ്രീ​കൃ​ഷ്ണ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി ഡേ​വി​ഡ് ജോ​യി​യാ​ണ് ബു​ധ​നാ​ഴ്ച പ​പ്പ​യു​ടെ മ​ര​ണ വാ​ര്‍ത്ത​യ​റി​യാ​തെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഡേ​വി​ഡി​​െൻറ പി​താ​വ് കോ​ടാ​ലി ചേ​ല​ക്കാ​ട്ടു​ക​ര വാ​സു​പു​ര​ത്തു​കാ​ര​ന്‍ വീ​ട്ടി​ല്‍ ജോ​യി (53) ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ജോ​യ് ചാ​ല​ക്കു​ടി സ​െൻറ്​ ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

മ​ക​ന്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​ല്‍ മ​ര​ണ വി​വ​രം അ​റി​യി​ക്കാ​തെ മൃ​ത​ദേ​ഹം മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന പ​രീ​ക്ഷ​യെ​ഴു​തി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മ​ര​ണ​വാ​ര്‍ത്ത ഡേ​വി​ഡി​നെ അ​റി​യി​ച്ച​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​മൂ​ന്നു​മു​റി സ​െൻറ്​ ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്​​റ്റ്​ ​ദേ​വാ​ല​യ​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും. വെ​ള്ളി​ക്കു​ള​ങ്ങ​ര-​ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ലെ ‘പ​യ​നി​യ​ര്‍’ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജോ​യ്. സി​ജി​യാ​ണ് ഭാ​ര്യ. മ​ക​ള്‍: ഏ​യ്ഞ്ച​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - David exam-Kerala news
Next Story