Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവ് തന്നെ ബലാത്സംഗം...

പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ; അധ്യാപകനായ പിതാവ് അറസ്റ്റിൽ

text_fields
bookmark_border
പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ; അധ്യാപകനായ പിതാവ് അറസ്റ്റിൽ
cancel
Listen to this Article

പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.

അധ്യാപകനായ 50 വയസുകാരനാണ് 18 വയസുകാരിയായ മകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. ഒളികാമറ വെച്ച് പെൺകുട്ടി ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകൾ ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടി മാതാവിനോട് പരാതിപ്പെട്ടെങ്കിലും അതിക്രമം തടഞ്ഞില്ലെന്നും അക്രമത്തെപ്പറ്റി പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ അമ്മാവൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പിതാവിന് പുറമെ മറ്റ് പ്രതികളുണ്ടെങ്കിൽ അവരെയും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
TAGS:rape
News Summary - Daughter shares footage of father raping her on social media
Next Story