തെന്നല പഞ്ചായത്തിലേക്ക് 'ഭാഗ്യ ഓട്ടോയിൽ' ജയിച്ച് മരുമകൾ; പിതാവിന് േതാൽവി
text_fieldsമമ്മുതുവും മരുമകള്‍ മുഹ്സിനയും
തിരൂരങ്ങാടി: തെരഞ്ഞെടുപ്പങ്കത്തിൽ പിതാവും മരുമകളും ഒരുമിച്ച് കളത്തിലിറങ്ങിയപ്പോൾ ജയിച്ച് കയറാനായത് മരുമകൾക്ക് മാത്രം. തെന്നല പഞ്ചായത്ത് ഏഴാം വാർഡിൽ ജനകീയ മുന്നണി സ്ഥാനാർഥിയായ നന്നമ്പ്ര മമ്മുതു ജനവിധി തേടിയപ്പോൾ തൊട്ടടുത്ത വാർഡായ ആറാം വാർഡിലായിരുന്നു ജനകീയ മുന്നണി സ്ഥാനാർഥിയായ മരുമകൾ മുഹ്സിന ശാനിദ് മത്സരിച്ചത്.
സി.പി.എം അനുഭാവിയായ മമ്മുതു വർഷങ്ങളോളം വിദേശത്തായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർഥി അബ്ദുൽ ഗഫൂറിനോട് 144 വോട്ടിനാണ് മമ്മുദു തോറ്റത്.
ബി.ടെക് ബിരുദധാരിയായ മുഹ്സിന അബൂദബിയിൽ ജോലി ചെയ്യുന്ന ശാനിദിെൻറ ഭാര്യയാണ്. ലീഗ് കുടുംബത്തിൽനിന്ന് കോൺഗ്രസ് സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച പി.ജി. വിദ്യാർഥിനി സ്വഫ്വയെയാണ് മുഹ്സിന 23 വോട്ടിന് തോൽപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

