Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾ നൽകിയ വ്യാജ പോക്സോ കേസിൽ പിതാവ് ജയിലിൽ കിടന്നത് 18 മാസം, പ്രണയം എതിർത്തതിന്‍റെ പ്രതികാരം; ഒടുവിൽ കോടതി ഇടപെടലിൽ മോചനം

text_fields
bookmark_border
മകൾ നൽകിയ വ്യാജ പോക്സോ കേസിൽ പിതാവ് ജയിലിൽ കിടന്നത് 18 മാസം, പ്രണയം എതിർത്തതിന്‍റെ പ്രതികാരം; ഒടുവിൽ കോടതി ഇടപെടലിൽ മോചനം
cancel

കട്ടപ്പന: മകൾ നൽകിയ വ്യാജ പോക്സോ കേസിൽ പിതാവ് ജയിലിൽ കിടന്നത് 18 മാസം. ഒടുവിൽ വ്യാജ പീഡന പരാതിയിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പിതാവിനെ വെറുതെ വിട്ടതോടെയാണ് സംഭവം ചർച്ചയായത്. ഇടുക്കി അയ്യപ്പൻകോവിൽ മരിയാപുരം സ്വദേശിക്കെതിരെ ഉപ്പുതറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്പെഷൽ കോടതി ജഡ്ജി ജി.ആർ. ബിൽകുലിന്റെ നിർണായക ഉത്തരവ്.

2024 സെപ്റ്റംബറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം പിതാവിനെതിരെ പീഡന പരാതി നൽകിയത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ പിതാവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ, ആൺസുഹൃത്തുമായുള്ള പ്രണയബന്ധം പിതാവ് എതിർത്തതിന്റെ വിരോധമാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് വിചാരണയിൽ തെളിയുകയായിരുന്നു. പിതാവ് അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടി കാമുകനൊപ്പം നാടുവിടുകയും ചെയ്തിരുന്നു. തുടർന്ന് കേസിന്റെ വിചാരണ വേളയിൽ, കാമുകനുമായി ചേർന്ന് തങ്ങളുടെ ബന്ധത്തിന് തടസ്സമായ പിതാവിനെ ഒഴിവാക്കാൻ കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് പെൺകുട്ടിയുടെ അമ്മയും ഇളയ സഹോദരനും കോടതിയിൽ മൊഴി നൽകി.

പ്രതിഭാഗത്തിന്റെ വാദങ്ങളും സാക്ഷിമൊഴികളും ശരിവെച്ച കോടതി പിതാവിനെ കേസിൽ നിന്ന് കുറ്റമുക്തനാക്കുകയായിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ജോബി ജോർജ്, ബൈജു എബ്രഹാം, ജയിംസ് കാപ്പൻ, ബൈജു ബാലകൃഷ്ണൻ, ബിനീഷ് വിജയൻ, അലൻ ബെന്നി എന്നിവർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Daughter files fake POCSO case against father
Next Story