Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസ്സിടിച്ച് മകൾ മരിച്ചു

text_fields
bookmark_border
അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസ്സിടിച്ച് മകൾ മരിച്ചു
cancel
camera_alt

 ആളൂർ പാലത്തിന്റെ സമീപം അപകടത്തിൽ മരിച്ച ഐശ്വര്യ ബാബു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ 

കൊടകര: തൃശൂരിൽ ​അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസ്സിടിച്ച് മകൾ മരിച്ചു. ആളൂർ അരിക്കാട്ട് ബാബുവിന്റെ മകൾ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു. ആളൂർ സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയാണ് ജിൻസി.

ഇന്ന് രാവിലെ 8.30നാണ് അപകടം. മാളയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവർ സഞ്ചരിച്ച സ്കൂടറിൽ ഇടിക്കുകയായിരുന്നു. ആളൂർ പാലത്തിന്റെ സമീപം വെച്ചായിരുന്നു അപകടം. സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിൻസിയെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daughter dead, Mother injured as bus hits scooter in thrissur
Next Story