Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൺമുന്നിലൂടെ...

കൺമുന്നിലൂടെ ഒലിച്ചുപോയത്​ മകളും കൊച്ചുമക്കളും; നെഞ്ചുപൊട്ടി നസീർ

text_fields
bookmark_border
kokkayar
cancel
camera_alt

കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ മകളും പേരക്കുട്ടികളും അടക്കം അഞ്ചു പേരെ നഷ്​ടമായ കല്ലുപുരക്കൽ നസീർ, പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ സ്​ഥലം. ഏഴു വീടുകളാണ്​ ഇവിടെയുണ്ടായിരുന്നത്​ (ചിത്രങ്ങൾ -ദിലീപ്​ പുരക്കൽ)

കൊക്കയാർ: ത​െൻറ കൺമുന്നിലൂടെ ഒലിച്ചുപോയ മകളെയും കൊച്ചുമക്കളെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്​ നെഞ്ചുരുകി നിലവിളിക്കുന്ന കല്ലുപുരക്കൽ നസീറിനെ ആശ്വസിപ്പിക്കാൻ കഴിയാതെ തേങ്ങുകയാണ്​ ബന്ധുക്കളും നാട്ടുകാരും. വരുന്നവരോടെല്ലാം ത​െൻറ മുന്നിലൂടെയാണ്​ മക്കൾ പോയത്​ എന്നുപറഞ്ഞ്​ വിലപിക്കുകയാണ്​ ഈ വയോധികൻ. ശനിയാഴ്​ച ദുരന്തം നടന്ന സമയം മുതൽ ആ കണ്ണീർ തോർന്നിട്ടില്ല.

നസീറി​െൻറ മകൾ ഫൗസിയ, ഫൗസിയയുടെ രണ്ടുമക്കൾ, നസീറി​െൻറ മകൻ ഫൈസലി​െൻറ രണ്ടുമക്കൾ എന്നിങ്ങനെ അഞ്ചുപേരെയാണ്​ ഒറ്റനിമിഷംകൊണ്ട്​ നഷ്​ടമായത്​. മുകളിലെ റോഡിൽനിന്ന്​ വീട്ടിലേക്ക്​ കുത്തിയൊലിച്ചുവരുന്ന വെള്ളം​ തിരിച്ചുവിടാനാണ്​ നസീർ പുറത്തിറങ്ങിയത്​.

വെള്ളം തിരിച്ചുവിട്ട്​ വീട്ടിൽ കയറി ഷർട്ടും മുണ്ടും മാറിയപ്പോൾ വീണ്ടും വെള്ളമെത്തി. അതുകൂടി തിരിച്ചുവിടാം എന്നു മക​േളാട്​ പറഞ്ഞ്​​ പുറത്തിറങ്ങി​. അപ്പോഴാണ്​ മുകളിൽനിന്ന്​ വലിയ ശബ്​ദം കേൾക്കുന്നതും കൂറ്റൻ കല്ലും മരങ്ങളും വരുന്നതു​ കണ്ടതും. ''മക്കളേ ഓടിയിറങ്ങടാ'' എന്നു അലറിവിളിച്ചപ്പോഴേക്കും എല്ലാം മണ്ണിനൊപ്പം താഴെയെത്തിയിരുന്നു. ഒന്നും ചെയ്യാനാവാതെ നിലവിളിച്ച്​ നസീർ പരക്കം പായുന്നതാണ്​ ഓടിയെത്തിയ നാട്ടുകാർ കണ്ടത്​.

കാഞ്ഞിരപ്പള്ളിയിലേക്ക്​ വിവാഹം ചെയ്​തയച്ച ഫൗസിയ, നസീറി​െൻറ അനുജ​െൻറ മക​െൻറ വിവാഹത്തിന്​ പോകാനാണ്​ ​െകാക്കയാറിലെ തറവാട്ടുവീട്ടിലെത്തിയത്​. ഞായറാഴ്​ചയായിരുന്നു വിവാഹം. വെള്ളിയാഴ്​ച വധുവി​െൻറ വീട്ടിൽ വിവാഹവസ്​ത്രങ്ങളെത്തിച്ച്​ മടങ്ങി.

ശനിയാഴ്​ച രാവിലെ ഫൈസൽ മാതാവിനെയുംകൊണ്ട്​ ആശുപത്രിയിൽ പോയിരുന്നു. നാലുകുട്ടികളും ഫൗസിയയും നസീറും മാത്രമാണ്​ വീട്ടിലു​ണ്ടായിരുന്നത്​. ആശുപത്രിയിൽ നിൽക്കു​േമ്പാഴാണ്​ വാട്​സ്​ആപ്പ്​​ ഗ്രൂപ്പുകളിൽ ഉരുൾപൊട്ടലി​െൻറ വാർത്തകൾ വരുന്നത്​. വേലനിലം രണ്ടാം മൈലിലെ ബന്ധുവീട്ടിലാണ്​ ഇവരിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kokkayarheavy rain
News Summary - Daughter and granddaughter drowned in front of eyes
Next Story