Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡേറ്റ എൻട്രി...

ഡേറ്റ എൻട്രി ഓപറേറ്റർക്ക്​ കോവിഡ്​; 35 കേസുകൾ പുറത്തറിഞ്ഞില്ല

text_fields
bookmark_border
ഡേറ്റ എൻട്രി ഓപറേറ്റർക്ക്​ കോവിഡ്​; 35 കേസുകൾ പുറത്തറിഞ്ഞില്ല
cancel

കൊ​ച്ചി: ഡേ​റ്റ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്​​ച പു​റ​ത്ത​റി​യാ​തെ പോ​യ​ത്​ 35 കോ​വി​ഡ്​ പോ​സി​റ്റി​വ്​ കേ​സു​ക​ൾ. കോ​വി​ഡ്​ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ലെ ​േഡ​റ്റ എ​​ൻ​ട്രി ഓ​പ​റേ​റ്റ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടെ ജോ​ലി​ചെ​യ്​​ത​വ​രെ​ല്ലാം ക്വാ​റ​ൻ​റീ​നി​ലാ​യി. തു​ട​ർ​ന്ന്​ വാ​ർ​ത്താ​കു​റി​പ്പ്​ ടൈ​പ്പ്​ ചെ​യ്യാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ ഗു​രു​ത​ര സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന ചെ​ല്ലാ​ന​ത്തെ 33 കോ​വി​ഡ്​ ബാ​ധി​ത​രു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള ലി​സ്​​റ്റാ​ണ്​ പു​റ​ത്തു​വ​രാ​തി​രു​ന്ന​ത്. 

എ​ന്നാ​ൽ, ഇ​വ​രെ​യെ​ല്ലാം കോ​വി​ഡ്​ കെ​യ​ർ സ​െൻറ​റു​ക​ളി​​ലാ​ക്കി​യെ​ന്ന്​ മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച വ​രെ 333 കോ​വി​ഡ്​ രോ​ഗി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഉ​ണ്ടെ​ന്നാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, 405 പേ​രാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ൽ ഒ​മ്പ​തു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

എ​ന്നാ​ൽ, ചെ​ല്ലാ​ന​ത്തെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം സ​ർ​ക്കാ​റും ജി​ല്ല ഭ​ര​ണ​കൂ​ട​വും മ​ന​പ്പൂ​ർ​വം കു​റ​ച്ചു​കാ​ണി​ക്കു​ക​യാ​ണെ​ന്ന്​ ഹൈ​ബി ഈ​ഡ​ൻ എം.​പി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 80 എ​ണ്ണ​ത്തി​ന്​ മേ​ൽ രോ​ഗി​ക​ൾ ഉ​ള്ള​പ്പോ​ൾ 34 പേ​രു​ടെ ക​ണ​ക്ക്​ മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​ത്. 66 കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ വി​ലാ​സം ത​​െൻറ കൈ​യി​ൽ ത​ന്നെ​യു​ണ്ട്. രാ​ത്രി 12 മ​ണി​ക്ക്​ ശേ​ഷ​മാ​ണ്​ രോ​ഗി​ക​ളെ ചെ​ല്ലാ​ന​ത്തു​നി​ന്ന്​ മാ​റ്റു​ന്ന​തെ​ന്നും ഹൈ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiChellanamcovid 19Kerala News
News Summary - data center satff covid news​
Next Story