Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദശരഥ പുത്രന്‍ രാമന്' ചടയമംഗലം പൊലീസി​െൻറ പെറ്റി; എസ്.ഐയടക്കം വെട്ടിൽ - video

text_fields
bookmark_border
police case
cancel
camera_alt

‘രാമ’ന്‍റെ പേരിൽ അടിച്ച പെറ്റിയുടെ രസീത്​

ചടയമംഗലം (കൊല്ലം): 'ദശരഥ പുത്രന്‍ രാമന്' ചടയമംഗലം പൊലീസ് പിഴ ചുമത്തിയത്​ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വാഹനപരിശോധനക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിയിലായ കാര്‍ യാത്രക്കാരനാണ് തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ കുരുക്കിലാക്കിയത്.

കഴിഞ്ഞ 12നാണ് സംഭവം. നിയമലംഘനത്തിന്​ പിഴയീടാക്കി രസീത്​ നൽകാൻ പേര്​ ചോദിച്ചപ്പോൾ പേര് രാമനെന്നും പിതാവി​െൻറ പേര് ദശരഥന്‍ എന്നുമായിരുന്നു കാർ ​ൈ​ഡ്രവറുടെ മറുപടി. സ്ഥലം അയോധ്യയാണെന്നും പറഞ്ഞു. ഇതുപ്രകാരം സീറ്റ് ​െബല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് 'അയോധ്യയിലെ രാമന്' 500 രൂപയുടെ പിഴ ചുമത്തി പൊലീസ് രസീത്​ നൽകി.

തുടർന്ന്​ ചടയമംഗലം പൊലീസി​െൻറ സീല്‍ പതിച്ച രസീത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. യാത്രക്കാരനായ യുവാവ് പറഞ്ഞ മേല്‍വിലാസം രേഖപ്പെടുത്തി പിഴയീടാക്കുകയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. പൊലീസിനെ തെറ്റായ മേല്‍വിലാസം നല്‍കി കബളിപ്പിച്ചശേഷം ഇതി​െൻറ ദൃശ്യം പ്രചരിപ്പിക്കുകയായിരുന്നു.

ഇതോടെ പിഴയീടാക്കിയ സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐയടക്കം വെട്ടിലായി. കാട്ടാക്കട സ്വദേശിയുടേതാണ് കാര്‍ എങ്കിലും ഉടമ തന്നെയാണോ യാത്ര ചെയ്തതെന്ന് വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും ചടയമംഗലം പൊലീസ് പറഞ്ഞു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Dasaratha Putran Raman’ Chadayamangalam Police Petty; Cuts including SI
Next Story