ഡറയസ് മാർഷൽ അന്തരിച്ചു
text_fieldsഡറയസ് മാർഷൽ
കോഴിക്കോട്: കോഴിക്കോട്ടെ പാഴ്സി വിഭാഗത്തിലെ കാരണവരും സാമൂഹിക സാംസ്കാരിക മേഖലകളിൽ സ്ഥിരസാന്നിധ്യവുമായിരുന്ന ഡറയസ് ഫിറോസ് മാർഷൽ (90) ജയന്തിനഗറിലെ ‘സുനാഫർ’ വസതിയിൽ നിര്യാതനായി. അദ്ദേഹത്തിന്റെ പിതാവ് ഫിറോസ് മാർഷൽ സ്ഥാപിച്ച ‘ഓട്ടോമോട്ടോ’ എന്ന സ്ഥാപനം ഏറ്റെടുത്ത് കോഴിക്കോടിന്റെ സാമൂഹിക രംഗത്തും സജീവമായിരുന്ന ഡറയസ് നിരവധി സാമൂഹിക സംഘടനകളിലും പങ്കാളിയായിരുന്നു.
ഓട്ടോമൊബൈൽ എൻജിനീയറായിരുന്ന അദ്ദേഹം പാഴ്സി അൻജുമാൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി, റോട്ടറി ഡിസ്ട്രിക് ഗവർണർ, റോട്ടറി ബീച്ച് സ്ഥാപക പ്രസിഡന്റ്, കോസ്മോപോളിറ്റൻ ക്ലബ് പ്രസിഡന്റ്, കാലിക്കറ്റ് റൈഫിൾ ക്ലബ് വൈസ് പ്രസിഡന്റ്, നാഷനൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ്, വൈൽഡ് ലൈഫ് അസോസിയേഷൻ ഓഫ് ഇന്ത്യ, മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ് എന്നിവയുടെ ലൈഫ് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ട്രോമാകെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും പ്രധാന പങ്കാളിയായിരുന്നു. നാഷനൽ വെറ്ററൻസ് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 15 വർഷക്കാലം ചാമ്പ്യനായിരുന്നു. ഭാര്യ: കേയ്റ്റീ മാർഷൽ. മക്കൾ: സുബിൻ മാർഷൽ, ഫർസാൻ മാർഷൽ, നസ്നീൻ ഗാസ്ഡർ,
മരുമക്കൾ: ജാസ്മിൻ മാർഷൽ, സാലു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് മിഠായിത്തെരുവിലെ ബാറ്റ ഷോറൂമിന് സമീപമുള്ള പാഴ്സി അഞ്ചുമാൻ ബാഗിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

