Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഈ കാർ നിങ്ങൾ മോഷ്​ടിച്ചതാണോ? കറുത്ത വർഗക്കാരനായ ഡാനി റോസി​നോട്​ ഈ ചോദ്യം പതിവാണ്... ​!
cancel
Homechevron_rightNewschevron_rightKeralachevron_rightഈ കാർ നിങ്ങൾ...

ഈ കാർ നിങ്ങൾ മോഷ്​ടിച്ചതാണോ? കറുത്ത വർഗക്കാരനായ ഡാനി റോസി​നോട്​ ഈ ചോദ്യം പതിവാണ്... ​!

text_fields
bookmark_border

അമേരിക്കയിൽ ജോർജ്​ ഫ്ലോയിഡ്​ കൊല്ലപ്പെട്ടതിനു ശേഷം, വർണവെറിക്കെതിരെ മനുഷ്യ സമൂഹം ഒരിക്കൽകൂടി ഒന്നിച്ച്​ ശബ്​ദമുയർത്തിയതിന്​ ലോകം സാക്ഷിയായതാണ്​. എന്നാൽ, ഈ വംശീയതക്ക്​ യൂറോപ്പിലും ​അമേരിക്കയിലും ആഴത്തിലുള്ള വേരുണ്ടെന്നതിന്​ മറ്റൊരു ഉദാഹരണം കൂടി പുറത്തുവരുന്നു​.


ടോട്ടൻഹാമി​െൻറ ഇംഗ്ലണ്ട്​ താരം ഡാനി റോസാണ്​ തനിക്കെതിരെ പൊലീസുകാരുടെ 'സംശയ രോഗം' വെളിപ്പെടുത്തിയത്​. കഴിഞ്ഞ ആഴ്​ചയാണ്​ സംഭവം. ത​െൻറ ഒരു കോടി വിലയുള്ള റെയ്​ഞ്ച്​ റോവറുമായി താമസ സ്​ഥലമായ ഡോൺകാസ്​റ്ററിലേക്ക്​ പോകു​േമ്പാൾ പൊലീസ്​ തടഞ്ഞുവെച്ചു. ഡാനി റോസി​െൻറ നിറം കണ്ട പൊലീസുകാരൻ ആദ്യം ചോദിച്ചത്​ ഈ കാർ മോഷ്​ടിച്ചതാ​േണാ എന്നായിരുന്നു. ഡോൺകാസ്​റ്ററിലേക്ക്​ പോകു​േമ്പാൾ പൊലീസി​െൻറ ഭാഗത്തു നിന്നും ഇതു​ പതിവായിരുന്ന​െത്ര. സംഭവം ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലെന്നും താരം പ്രതികരിച്ചു.

'എന്താണ്​ നിങ്ങൾ ഇംഗ്ലണ്ടിൽ ചെയ്യുന്നത്​, എവിടുന്ന്​ കിട്ടി ഈ കാർ, ഇതു വാങ്ങിയതാണെന്ന്​ നിങ്ങ​ൾക്ക്​ തെളിയിക്കാൻ പറ്റുമോ' ഇതെല്ലാമായിരുന്നു പതിവ്​ ചോദ്യങ്ങൾ.


13 വർഷത്തോളമായി ടോട്ടൻഹാമിനായി കളിച്ചുകൊണ്ടിരിക്കുന്ന താരം, കഴിഞ്ഞ ജനുവരിയിൽ ന്യൂകാസിൽ യുനൈറ്റഡിലേക്ക്​ വായ്​പ അടിസ്​ഥാനത്തിൽ മാറിയിരുന്നു.

'18ാം വയസിൽ ഞാൻ സ്വന്തമായി ഡ്രൈവിങ്​ ആരംഭിച്ചതു മുതൽ പതിവുള്ളതാണിത്​. ഇന്ന്​ എനിക്ക്​ ഇതൊരു പ്രശ്​നമേ അല്ലാതായിരിക്കുന്നു. ഞാനൊരു ഫുട്​ബാൾ താരമാണെന്ന്​ ചിരിച്ചുകൊണ്ട്​ മറുപടി പറയും. ഒരു ദിവസം ട്രയ്​നിൽ ഇത്തരത്തിൽ സംഭവമുണ്ടായി. നാട്ടിലേക്ക്​ തിരിക്കു​േമ്പാൾ ഫസ്​റ്റ്​ ക്ലാസ്​ ടിക്കറ്റായിരുന്നു എടുത്തിരുന്നത്​. എന്നെ കണ്ട​പ്പോൾ ചെക്കർ ആദ്യം പറഞ്ഞത്​ 'ഇത്​ ഫസ്​റ്റ്​ ക്ലാസ്​ കംമ്പാട്ട്​മെൻറ്​ ആണെന്ന്​ താങ്കൾക്ക്​ അറിയാമോ' എന്നാണ്​. അതെ, അതിനെന്താണെന്നായിരുന്നു എ​െൻറ മറുപടി. 'എന്നാൽ, ടിക്കറ്റ്​ കാണിക്കൂ'. ആ സമയം രണ്ടു വെള്ളക്കാർ നീങ്ങിയപ്പോൾ ഞാൻ ചെക്കറോട്​ അവരുടെ ടിക്കറ്റ്​ ചോദിക്കുന്നില്ലേയെന്ന്​ തിരക്കി.' അത്​ ആവശ്യമില്ല' എന്നായിരുന്നു അവരുടെ മറുപടി. ​


ഇംഗ്ലണ്ടി​െൻറ ദേശീയ താരം കൂടിയായ ഡാനി റോസ്​ 29 മത്സരങ്ങളിൽ ദേശീയ ടീമി​െൻറ ജേഴ്സി അണിഞ്ഞിട്ടുണ്ട്​. ലീഡ്​സ്​ യുനൈറ്റഡി​െൻറ അക്കാദമിയിലൂടെയാണ്​ താരം പ്രഫഷനൽ ഫുട്​ബാളിലേക്ക്​ കാലെടുത്തുവെക്കുന്നത്​. 2007ലാണ്​ ടോട്ടൻഹാം താരത്തെ സ്വന്തമാക്കുന്നത്​. മാസം 2.35 കോടിരൂപയാണ്​ ( ആഴ്​ചയിൽ 60,000 പൗണ്ട്) താരം പ്രതിഫലമായി വാങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballracismDanny Rose
Next Story