Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതവേഗം, അപകടകരമായ...

അമിതവേഗം, അപകടകരമായ ഡ്രൈവിങ്​ ലൈസൻസ്​ തിരികെ കിട്ടാൻ നിർബന്ധിത സാമൂഹികസേവനം

text_fields
bookmark_border
Dangerous driving
cancel

തി​രു​വ​ന​ന്ത​പു​രം: റോ​ഡ്​ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും നി​ലം​​തൊ​ടാ​തെ പാ​യു​ന്ന​വ​ർ​ക്കും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ മൂ​ക്കു​ക​യ​ർ. പി​ടി​കൂ​ടി പി​ഴ​യി​ട്ടും താ​ക്കീ​തും ന​ൽ​കി വി​ടു​ക​യും ഹ്ര​സ്വ​കാ​ല​ത്തേ​ക്ക്​ ​ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്​ പ​ക​രം കു​റ്റം ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ആ​ലോ​ചി​ക്കു​ന്ന​ത്.

ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യാ​ൽ ആ​ർ.​ടി.​ഒ ഹി​യ​റി​ങ്​ ക​ഴി​ഞ്ഞ്​ അ​ധി​കം വൈ​കാ​തെ തി​രി​ച്ചു​കി​ട്ടു​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി. എ​ന്നാ​ൽ ഇ​നി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി​യാ​ൽ തി​രി​കെ കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​പ​രി​ധി ക​ർ​ശ​ന​മാ​ക്കും. ഒ​പ്പം നി​ശ്ചി​ത സ​മ​യ​ത്തെ നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക​സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തും. വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ മ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ത​യാ​റാ​ക്കു​ന്നു​ണ്ട്.

ര​ണ്ടാ​ഴ്ച കൊ​ണ്ട്​ പ​രി​മി​തി​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഡ്രൈ​വു​ക​ൾ​ക്ക്​ പ​ക​രം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​തു​​ച്ചേ​രി ര​ജി​സ്​​ട്രേ​ഷ​ൻ, സ​ൺ ഗ്ലാ​സ്​ ഫി​ലിം, ബ്രൈ​റ്റ്​ ​ലൈ​റ്റി​ന്‍റെ ഉ​പ​യോ​ഗം, നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ​യ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ളെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ചു​രു​ങ്ങി​യ​കാ​ല​ത്തി​ൽ ഒ​തു​ങ്ങി​യി​രു​ന്നു. ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്കും​വി​ധ പ​രി​ശോ​ധ​ന സം​വി​ധാ​നം ന​വീ​ക​രി​ക്കും.

പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ത്സ​ര​യോ​ട്ട​വും ത​ട​യു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്. ഇ​തി​നാ​യി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൊ​ബൈ​ൽ ആ​പ്​ ത​യാ​റാ​ക്കും. ഇ​തു​വ​ഴി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചി​ത്ര​മ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ​ക്ക്​ ന​ൽ​കാം. പ​രി​ശോ​ധ​ന​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന്​ ഗ​താ​ഗ​ത ക​മീ​ഷ​​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ണ​ൽ ത​ര​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licensedangerous drivingcommunity service
News Summary - Dangerous driving Compulsory community service to get license back
Next Story