Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് ആഘോഷം

text_fields
bookmark_border
വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് ആഘോഷം
cancel

കോഴിക്കോട്​: വിനോദയാത്രക്കിടെ സ്​കൂൾ വിദ്യാർഥികൾ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് അപകടകരമാംവിധം ആഘോഷം നടത്തിയ ദൃശ്യങ്ങൾ പുറത്ത്​. കോഴിക്കോട് താമരശേരി കോരങ്ങാട്​ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രക്കിടെയാണ് അപകടകരമായ ആഘോഷം നടന്നത്.

ഒരു വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തി​​​െൻറ ഭാഗമായാണ്​ നിർത്തിയിട്ട ബസിന്​ മുകളിൽ പടക്കവും പൂത്തിരിയും കത്തിച്ചത്​. ഡിസംബർ ഒന്നിന്​ ബംഗളൂരുവിലേക്ക്​ ​യാത്രപോയ സംഘത്തി​​​െൻറ ആഘോഷ ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന്​ മോ​ട്ടോർ വാഹന വകുപ്പ്​ അറിയിച്ചു.

ടൂറിസ്റ്റു ബസുകളിലെ പരിശോധനയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗാതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dangerous celebration of school students in Tourist bus - Kerala news
Next Story