വർഗീയതയുടെ പേരിലെ ചേരിതിരിവ് അപകടം –ഹൈകോടതി
text_fieldsകൊച്ചി: വർഗീയതയുടെ പേരിലെ ചേരിതിരിവുകൾ അപകടകരമെന്ന് ഹൈേകാടതി. പരിഷ്കൃത സമൂഹത്തിന് ഒരുതരത്തിലും യോജിച്ചതല്ല ഇൗ നിലപാടെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുതലമട മണിയെന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിെവച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം.
മതവിദ്വേഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൊല നടത്തിയതെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ, മതത്തിെൻറ പേരിലാണ് തങ്ങളെ പ്രതിയാക്കിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം. പ്രതികൾക്കെതിരെ മതവിദ്വേഷം വളർത്തൽ, ഗൂഢാലോചന, അതിക്രമിച്ചുകയറൽ എന്നീ കുറ്റങ്ങളുടെ പേരിൽ ചുമത്തിയ ശിക്ഷ കോടതി റദ്ദാക്കി.