തിരുവനന്തപുരം: മഴ കനത്തതോടെ അണക്കെട്ടുകൾ നിറയുന്നു. സംഭരണശേഷി കുറഞ്ഞ നിരവധി അണെക്കട്ടുകൾ തുറന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളിൽ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. 3490.57 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമാണിത്. നീരൊഴുക്ക് ശക്തമായി തുടരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പ-കക്കി അടക്കം അണക്കെട്ടുകളിൽ 84 ശതമാനം വെള്ളമുണ്ട്. ഷോളയാർ 98, ഇടമലയാർ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റ്യാടി 40, താരിയോട് 82, ആനയിറങ്കൽ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങൽ 89, േലാവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ജലവിഭവ വകുപ്പിെൻറ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാർ, നെയ്യാർ, പോത്തുണ്ടി, ചിമ്മണി ഡാമുകൾ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാൻ ക്രമീകരണമായി. െപരിങ്ങൽകുത്ത്, കല്ലാർകുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. ഇടുക്കിയിൽ 10.27 ദശലക്ഷം യൂനിറ്റും ശബരിഗിരിയിൽ 5.41 ദശലക്ഷം യൂനിറ്റുമാണ് തിങ്കളാഴ്ച ഉൽപാദനം. കുറ്റ്യാടി, നേര്യമംഗലം, പെരിങ്ങൽകുത്ത്, േലാവർപെരിയാർ അടക്കമുള്ളവയിൽ പരമാവധി ഉൽപാദനം നടക്കുന്നുണ്ട്.
ഏത് സാഹചര്യവും നേരിടാൻ സജ്ജം –മന്ത്രി
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന ഏത് അടിയന്തര സാഹചര്യവും േനരിടാൻ സംസ്ഥാനം സജ്ജെമന്ന് മന്ത്രി കെ. രാജന്. വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് ടീമുകള്‍ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നു. കരസേനയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടാൻ തയാറാണെന്നും കലക്ടർമാരുടെ യോഗത്തിന് ശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അറബിക്കടലിലെ ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറെ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കാറ്റിെൻറ സ്വാധീനം തുടരുന്നു. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടാനും ഒക്ടോബര്‍ 15ഓടെ ശക്തിപ്രാപിച്ച് ആന്ധ്ര-ഒഡിഷ തീരത്തെ കരയിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്്.
ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താൻ കെ.എസ്.ഇ.ബി, ജലസേചന വകുപ്പുകള്‍ക്ക് നിർദേശം നല്കി. പൊലീസും, അഗ്നിരക്ഷ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്ത്തനങ്ങള്ക്ക്് സജ്ജമാകും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാൻ മുന്‍ കരുതലിന് കെ.എസ്.ഇ.ബിക്ക് നിർദേശം നല്കി.