Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിറഞ്ഞുതുളുമ്പി...

നിറഞ്ഞുതുളുമ്പി ഡാമുകൾ; വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു

text_fields
bookmark_border
നിറഞ്ഞുതുളുമ്പി ഡാമുകൾ; വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു
cancel

മൂ​ല​മ​റ്റം: ക​ന​ത്ത മ​ഴ​യി​ൽ ഡാ​മു​ക​ൾ നി​റ​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ചു. ശ​രാ​ശ​രി 35 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ൽ താ​ഴെ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം നി​ല​വി​ൽ 44 ദ​ശ​ല​ക്ഷ​ത്തോ​ള​മാ​ക്കി ഉ​യ​ർ​ത്തി.

ജൂ​ലൈ അ​വ​സാ​ന വാ​രം മു​ത​ലാ​ണ് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 8 മ​ണി വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ മൊ​ത്തം ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 44.4907 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. 65.04 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ഉ​പ​ഭോ​ഗം മാ​ത്രം ന​ട​ന്ന​പ്പോ​ഴാ​ണ് ഇ​ത്ര​യും യൂ​നി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച​ത്.

ത​ൻ​മൂ​ലം 20.549 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മെ പു​റം സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ങ്ങേ​ണ്ടി വ​ന്നു​ള്ളു. ഡാ​മു​ക​ളി​ലെ ജ​ലം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ഡാ​മു​ക​ൾ തു​റ​ന്ന് ജ​ലം ഒ​ഴു​ക്കി​ക​ള​യേ​ണ്ടി വ​രും. ഈ ​മാ​സം ഇ​തു വ​രെ 820.64 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.

എ​ന്നാ​ൽ, പ്ര​തീ​ക്ഷി​ച്ച​ത് 274.21 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​വു​മാ​ണ്. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഡാ​മു​ക​ളി​ൽ എ​ല്ലാം കൂ​ടി 3239.77 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മാ​ണ് നി​ല​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യം 2688.88 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മേ അ​വ​ശേ​ഷി​ച്ചി​രു​ന്നു​ള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:damheavy rain
News Summary - dams in kerala overflowing
Next Story