Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകി​ഫ്​​ബി ഫ​ണ്ട്​...

കി​ഫ്​​ബി ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച​ കെട്ടിടത്തിന് ബലക്ഷയം; സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികള്‍ പൊളിച്ചുനീക്കുന്നു

text_fields
bookmark_border
school demolish
cancel
camera_alt

ചെ​മ്പു​ചി​റ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ള്‍ നി​ല പൊ​ളി​ച്ചു​നീ​ക്കുന്നു

Listen to this Article

കൊ​ട​ക​ര (തൃ​ശൂ​ർ): ചെ​മ്പു​ചി​റ സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​നാ​യി പ​ണി​ത പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ള്‍ നി​ല പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ണി ആ​രം​ഭി​ച്ചു. നി​ര്‍മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന്​ പു​തി​യ കെ​ട്ടി​ട​ത്തി​ലെ മു​ക​ള്‍ നി​ല​യി​ലെ അ​ഞ്ച്​ ക്ലാ​സ് മു​റി​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.

കി​ഫ്ബി​യി​ല്‍ നി​ന്ന​നു​വ​ദി​ച്ച മൂ​ന്ന്​ കോ​ടി ഉ​ള്‍പ്പ​ടെ 3.84 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് 2018ല്‍ ​ഇ​വി​ടെ നി​ര്‍മാ​ണം തു​ട​ങ്ങി​യ​ത്. 15 ക്ലാ​സ് മു​റി​ക​ള്‍, ലാ​ബ്, ടോ​യ്‌​ല​റ്റ്, ലൈ​ബ്ര​റി, കി​ച്ച​ണ്‍, ഡൈ​നി​ങ് ഹാ​ള്‍, ബ​സ് ഷെ​ഡ് എ​ന്നി​വ​യു​ടെ നി​ര്‍മാ​ണ​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 2019ല്‍ ​ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​യി. ര​ണ്ടാം ഘ​ട്ട​മാ​യി നി​ര്‍മി​ച്ച ക്ലാ​സ് മു​റി​ക​ള്‍ക്കാ​ണ് അ​പാ​ക​ത ക​ണ്ടെ​ത്തി​യ​ത്.

നി​ര്‍മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ള്ള​താ​യി തു​ട​ക്കം മു​ത​ലേ പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ബി.​ജെ.​പി നേ​താ​വ് എ. ​നാ​ഗേ​ഷ് എ​ന്നി​വ​ര്‍ സ്‌​കൂ​ള്‍ കെ​ട്ടി​ടം സ​ന്ദ​ര്‍ശി​ക്കു​ക​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ നാ​ഗേ​ഷ് വി​ജി​ല​ന്‍സി​ന് പ​രാ​തി​യും ന​ല്‍കി. തു​ട​ര്‍ന്ന് കി​ഫ്ബി​യു​ടെ നി​ര്‍മാ​ണം വി​ല​യി​രു​ത്തു​ന്ന 'വാ​സ്പ്​' വി​ദ​ഗ്​​ധ​ര്‍ കെ​ട്ടി​ടം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ബ​ല​ക്ഷ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത്. വി​ജി​ല​ന്‍സ് അ​ധി​കൃ​ത​രും കെ​ട്ടി​ടം പ​രി​ശോ​ധി​ച്ചി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ള്ള​താ​യി പ​രാ​തി ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഏ​താ​നും മാ​സം മു​മ്പ് എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ളി​ച്ച സ​ര്‍വ​ക​ക്ഷി​യോ​ഗം സ​ര്‍ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പു​തി​യ കെ​ട്ടി​ട​ത്തി​ലെ അ​ഞ്ച് ക്ലാ​സ് മു​റി​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും യോ​ഗം ഉ​ന്ന​യി​ച്ചു. തു​ട​ര്‍ന്ന് ഡി​സം​ബ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ, മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ശ്വ​തി വി​ബി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. പ്രി​ന്‍സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പി​ടി.​എ പ്ര​തി​നി​ധി​ക​ളും നി​ർ​മാ​ണ ഏ​ജ​ന്‍സി​ക​ളാ​യ കൈ​റ്റ്, വാ​പ്‌​കോ​സ്, നി​യോ​സ്ട്ര​ക്ച​ര്‍ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രു​ക​യും അ​പാ​ക​ത​യു​ള്ള അ​ഞ്ച് ക്ലാ​സ് മു​റി​ക​ള്‍ പൊ​ളി​ച്ച് നീ​ക്കി പു​തി​യ​വ നി​ര്‍മി​ക്കാ​ന്‍ ധാ​ര​ണ​യാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiifb
News Summary - Damage to a building constructed using KIFB funds; Five classrooms in the school are being demolished
Next Story