പത്തനംതിട്ടയിൽ മൂന്നു ഡാമുകളുടെ ഷട്ടറുകള്‍ തുറന്നേക്കും
text_fieldsപത്തനംതിട്ട: കനത്തമഴക്ക് സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിെൻറ നാലു ഷട്ടറുകളും പമ്പാ ഡാമിെൻറ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിെൻറ ഷട്ടറുകളും തുറന്നേക്കും. കക്കി ആനത്തോടിെൻറയും പമ്പാ ഡാമിെൻറയും ഷട്ടറുകള്‍ 30 സെൻറീ മീറ്ററാണ് തുറക്കുക. ഇതുമൂലം പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാമുകള്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂഴിയാര്‍ ഡാം തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാന്‍ ഇടയുണ്ട്. കക്കി ആനത്തോട് ഡാമില്‍ നിന്ന്് ഏകദേശം 150 ഉം പമ്പാ ഡാമില്‍ നിന്ന് 100 ഉം മൂഴിയാര്‍ ഡാമില്‍ നിന്ന് 10 മുതല്‍ 50 ക്യുമെക്സ് ജലവുമാണ് പുറത്തേക്ക് ഒഴുക്കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
