Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത്- ആദിവാസി വിഷയങ്ങൾ മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ കണ്ണൂരിൽ

text_fields
bookmark_border
ദലിത്- ആദിവാസി വിഷയങ്ങൾ മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ കണ്ണൂരിൽ
cancel

തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദിവാസി, ദലിത് വിഷയങ്ങളിൽ അവരുമായുള്ള മുഖാമുഖം ശനിയാഴ്ച കണ്ണൂരിൽ നടക്കും.

രാവിലെ 9.30 ന് ദിനേശ് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖാമുഖം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലയില്‍ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളില്‍ നിന്നുമായി 1200 പേര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. ആദിവാസി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും ഊര് മൂപ്പന്‍മാര്‍, മൂപ്പത്തിമാര്‍, പ്രഫഷണലുകള്‍, യുവജനങ്ങള്‍, സംരംഭകര്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ മുഖാമുഖത്തിന്റെ ഭാഗമാവും. പട്ടികജാതി മേഖലയില്‍ നിന്നും എഴുന്നൂറ് പേര്‍, പട്ടികവർഗ മേഖലയില്‍ നിന്നും അഞ്ഞൂറ് പേര്‍ ഉള്‍പ്പെടെയാണ് 1200 പേര്‍ പങ്കെടുക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dalit-tribal issues face to face with Chief Minister tomorrow in Kannur
Next Story