Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ ദലിത് വിദ്യാർഥിനിയെ സി.ഐ ക്രൂരമായി മർദിച്ചതായി പരാതി

text_fields
bookmark_border
നിയമവിദ്യാര്‍ഥിനി കൈക്കും നട്ടെല്ലിനും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
arrest
cancel

തൃശൂർ: ദലിത് വിദ്യാർഥിനിയെ സി.ഐ ക്രൂരമായി മർദിച്ചതായി പരാതി. അതിരപ്പിള്ളിയിലാണ് സംഭവം. കൈക്കും നട്ടെല്ലിനും പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിരപ്പിള്ളി സി.ഐയായ ലൈജു മോൻ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടി പറയുന്നു. വിദ്യാർഥിനിയുടെ അച്ഛനും അമ്മയും അതിരപ്പിള്ളിയിൽ ഒരു തെരുവ് വഴിയോര കച്ചവടക്കാരാണ്. അവിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ അച്ഛനും അമ്മക്കും എതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കേസിൽ സി.ഐ മഫ്തിയിലെത്തി അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്യാൻ എത്തി.

ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടിയെ എസ്.ഐ മർദിച്ചതെന്നാണ് ആരോപണം. എസ്.ഐ കൈകയിൽ പിടിച്ച് തിരിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്‌തെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിക്ക് കൈക്ക് പൊട്ടലുണ്ട്. അതേസമയം, പെൺകുട്ടിയെ താൻ ഉപദ്രവിച്ചിട്ടില്ലെന്ന് സി.ഐ പറഞ്ഞു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പെൺകുട്ടി എടുത്തിട്ടുണ്ട്.

അതിൽ താൻ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്നാണ് സി.ഐ പറയുന്നത്. എന്നാല്‍ വിഡിയോ എടുത്തതിനാലാണ് സി.ഐ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവത്തിൽ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dalit student brutally beaten by CI in Thrissur
Next Story