ദലിത് സംഘടനകളുെട സംസ്ഥാന ഹർത്താൽ തുടങ്ങി
text_fieldsതിരുവനന്തപുരം: പട്ടികജാതി-വർഗ പീഡന നിരോധനനിയമം പുനഃസ്ഥാപിക്കാൻ പാർലമെൻറ് ഇടപെടണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. 30-ഒാളം വരുന്ന ദലിത്- ആദിവാസി സംഘടനകളും ജനാധിപത്യ പാർട്ടികളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ സ്വകാര്യബസുകളിൽ ചിലത് സർവീസ് നടത്തി. കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞാൽ സർവീസ് നിർത്തിവെക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ആവശ്യെമങ്കിൽ പൊലീസ് സംരക്ഷണം തേടുമെന്നും അധികൃതർ പറഞ്ഞു.
അതിക്രമങ്ങൾ മുൻകൂട്ടിക്കണ്ട് സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഒാേട്ടാറിക്ഷകളും മറ്റ് വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍നിന്ന് പാല്, പത്രം തുടങ്ങി അവശ്യ സര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനെ പിന്തുണക്കുമെന്ന് വെൽഫെയർ പാർട്ടി, യൂത്ത് ലീഗ്, പി.ഡി.പി എന്നീ സംഘടനകൾ അറിയിച്ചു. കേരള യൂനിവേഴ്സിറ്റിയും കാലിക്കറ്റ് സർവ്വകാലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
എം.ജി സർവകലാശാലയും തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. മാറ്റിയ രണ്ടാം വർഷ ബി.ഫാം പരീക്ഷ ഒഴികെ എല്ലാ പരീക്ഷകളും ഇൗ മാസം 23ന് നടക്കും. രണ്ടാം വർഷ ബി.ഫാം പരീക്ഷ 16നാണ് നടക്കുക. തൃശൂര്‍ ജില്ലയിലെ കോളജുകളിലെ ആറാം സെമസ്റ്റര്‍ ബി.എസ്സി ബോട്ടണി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിയതായി പരീക്ഷ കൺട്രോളര് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
