Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത് യുവാവിനെ നേമം...

ദലിത് യുവാവിനെ നേമം പൊലീസ് മർദിച്ചതായി പരാതി

text_fields
bookmark_border
police-cap
cancel

നേ​മം: പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​ക്കി​ടെ അ​സു​ഖ ബാ​ധി​ത​യാ​യ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങി​യ ദ​ലി​ത് യു​വാ​വി​നെ നേ​മം പൊ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. യു​വാ​വ് ശാ​ന്തി​വി​ള താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ.ക​ല്ലി​യൂ​ർ ഊ​ക്കോ​ട് ഉ​പ​നി​യൂ​ർ സൗ​ഹൃ​ദ ന​ഗ​ർ ഇ​ന്ദി​ര​യു​ടെ മ​ക​ൻ ജി​ഷ്ണു വി​നാ​ണ്​ (19) മ​ർ​ദ​ന​മേ​റ്റ​ത്. 

നേ​മം സ്​​റ്റേ​ഷ​നി​ലെ പ്ര​ബേ​ഷ​ൻ എ​സ്.​ഐ​യും രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​എ.​പി ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ക​ർ​ശ​ന ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് മു​ഖ്യ​മ​ന്ത്രി, ക​മീ​ഷ​ണ​ർ, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, ദേ​ശീ​യ​പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 17ന്​ ​രാ​ത്രി 10ന് ​ശേ​ഷ​മാ​ണ് സം​ഭ​വം. 

പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി മ​റ്റു വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു ബൈ​ക്കി​ൽ മൂ​ന്നു​പേ​ർ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​േ​മ്പാ​ൾ പ്ര​ബേ​ഷ​ൻ എ​സ്.​ഐ ത​ട​ഞ്ഞു. 
പി​ഴ ഒ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ക്രൂ​ര​മ​ർ​ദ​ന​മേ​ൽ​പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. പി​റ്റേ​ന്ന് സ്​​റ്റേ​ഷ​നി​ൽ മാ​താ​വ് പ​രാ​തി ന​ൽ​കാ​ൻ ചെ​ന്നെ​ങ്കി​ലും വി​ര​ട്ടി​യോ​ടി​ച്ച​​​േ​ത്ര. 
പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട ശേ​ഷ​മാ​ണ് സി.​ഐ വ​ഴി പ​രാ​തി ന​ൽ​കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsdalit attackmalayalam news
News Summary - Dalit Man beaten by Police in Thiruvanathapuram
Next Story