Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ ജനജീവിതത്തെ...

ഹർത്താൽ ജനജീവിതത്തെ ബാധിച്ചു

text_fields
bookmark_border
ഹർത്താൽ ജനജീവിതത്തെ ബാധിച്ചു
cancel

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടത്തിയ വെടി​െവപ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച്​  ദലിത് സംഘടനകൾ നടത്തിയ 12 മണിക്കൂർ സംസ്ഥാന ഹർത്താൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ജനജീവിതത്തെ ബാധിച്ചു. തുടക്കത്തിൽ സമാധാനപരമായിരുന്ന സമരം വാഹന സർവിസും​ മറ്റും വ്യാപകമായതോടെ പല സ്ഥലങ്ങളിലും നേരിയ സംഘർഷാവസ്ഥ സൃഷ്​ടിച്ചു. പൊലീസ്​ സുരക്ഷയോടെ കെ.എസ്​.ആർ.ടി.സി സർവിസ്​ നടത്തിയെങ്കിലും പ്രതിഷേധക്കാർ ബസുകൾ തടഞ്ഞതിനെതുടർന്ന്​ സർവിസ്​  നിർത്തി. ചിലയിടത്ത്​ കല്ലേറുണ്ടായി.  മലബാറിൽ ഹർത്താൽ ഭാഗികമായിരുന്നു.  ഹർത്താൽ വിജയകരമാണെന്ന്​ സമര സംഘടനകൾ അറിയിച്ചു. സർവകലാശാല  പരീക്ഷകൾ മാറ്റിവെച്ചെങ്കിലും പി.എസ്​.സി പരീക്ഷ മുടങ്ങിയില്ല.  

 

Harthal
ഹർത്താലി​െന തുടർന്ന് നിർത്തിവെച്ച ബസുകൾ - തൃശൂരിലെ ശക്​തൻ ബസ്​സ്​റ്റാൻഡിൽ നിന്നുള്ള കാഴ്​ച
 

തിരുവനന്തപുരത്ത്​ രാവിലെ തുറന്നു പ്രവർത്തിച്ച ഒാഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു. സെക്ര​േട്ടറിയറ്റ്​ ഉൾപ്പെടെ സർക്കാർ ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ പലയിടത്തും കല്ലേറും ഉണ്ടായി. കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണമായിരുന്നു.  പ്ര​ധാന സ്​ഥലങ്ങളി​െലല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.  ​കടക​േമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.  സുരേഷ് ഗോപി എം.പി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം തിരുവല്ലയിലും കുറ്റൂരിലും സമരക്കാർ തടഞ്ഞു. പൊലീസ്​ ഇടപെട്ട് അരമണിക്കൂറിന് ശേഷമാണ് യാത്ര തുടരാനായത്​. മനോരമ ന്യൂസ്​ ചാനലി​​​െൻറ കാർ രാവിലെ വള്ളംകുളത്ത് തടഞ്ഞു. ഡ്രൈവർ അജിത്തിനെ കൈയേറ്റം ചെയ്തു.എറണാകുളത്ത്​  മുൻകരുതലായും വാഹനങ്ങൾ തടഞ്ഞതി​​​െൻറ പേരിലും ഗോത്രമഹാസഭ നേതാവ്​ ഗീതാനന്ദൻ ഉൾപ്പെടെ 63 പേരെ ​അറസ്​റ്റ്​ ചെയ്​തു. വിപണി ഭാഗികമായി മാത്രമാണ്​ പ്രവർത്തിച്ചത്​. കെ.എസ്​.ആർ.ടി.സി, സ്വകാര്യബസ്​ സർവിസുകളും ഭാഗികമായിരുന്നു. 

March
പത്തനംതിട്ടയിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനം
 

തൃശൂർ വലപ്പാട് മുരിയാംതോട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ  കല്ലേറുണ്ടായി. ഡ്രൈവർ മനോജിന് (49) പരിക്കേറ്റു.  ചാലക്കുടിയിൽ ഹർത്താൽ അനുകൂലികൾ ബൈക്കിന്​ മുന്നിലേക്ക്​ ചാടിയതിനെ തുടർന്ന്​ ബൈക്ക് മറിഞ്ഞ് റിട്ട. എസ്.ഐ കുറ്റിക്കാട്  വി.കെ. ചാക്കപ്പനും മകൾ അനിലക്കും പരിക്കേറ്റു. പാലക്കാട്ട്​ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ നാമമാത്ര സർവിസ് മാത്രമാണ് നടത്തിയത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.  വ്യവസായ മേഖലയായ കഞ്ചിക്കോടിനെ ഹർത്താൽ ബാധിച്ചില്ല.മലപ്പുറം ജില്ലയിൽ ചില പ്രദേശങ്ങളി​ലൊഴിച്ച്​ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. മിക്കയിടങ്ങളിലും സ്വകാര്യബസുകൾ ഒാടി. സർക്കാർ ഒാഫിസുകൾ, ബാങ്കുകൾ എന്നിവ​യും പ്രവർത്തിച്ചു. 

Harthal-in-Trissure
ഹര്‍ത്താലിലും സജീവമായ തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻറ്​
 

കോഴിക്കോട്ട്​​ കെ.എസ്​.ആർ.​ടി.സി ബസ്​സ്​റ്റാൻഡ്​ കവാടം ഉപരോധിച്ച ദലിത്​ ലീഗ്​ സംസ്​ഥാന പ്രസിഡൻറ്​​ യു.സി. രാമൻ അടക്കമുള്ള​ നേതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു നീക്കി. മിഠായിത്തെരുവിൽ ചില കടകൾ അടഞ്ഞുകിടന്നു. ഫറോക്കിൽ കെ.എസ്​.ആർ.ടി.സി ബസ്​ തടഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. വടകര ഭാഗത്ത്​ ഹർത്താൽ പൂർണമായിരുന്നു. വയനാട്ടിൽ ഭാഗികമായിരുന്നെങ്കിലും ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകൾ സർവിസ് നടത്തിയില്ല.  കെ.എസ്.ആർ.ടി.സി പതിവുപോലെ ഒാടി. ഹോട്ടൽ, പച്ചക്കറി, ബേക്കറി സ്ഥാപനങ്ങളൊഴികെ മറ്റു വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDalith Harthal
News Summary - Dalit Harthal - Kerala News
Next Story