ക്ഷീരകർഷകന്റെ ആത്മഹത്യ: കേരള ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച്
text_fieldsകേരള ബാങ്ക് പേരാവൂർ ശാഖയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
ആൽബർട്ടിന്റെ കുടുംബത്തിന്റെ വായ്പ എഴുതിത്തള്ളണമെന്നും സർക്കാർ സഹായം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു
പേരാവൂർ: കൊളക്കാടിലെ ക്ഷീരകർഷകൻ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യക്ക് കാരണം കേരള ബാങ്ക് അധികൃതരാണെന്ന് ആരോപിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് മാർച്ച് നടത്തി. മാർച്ച് ബാങ്കിന് മുന്നിൽ പേരാവൂർ പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാങ്കിനു മുമ്പിൽ പ്രതിഷേധിച്ചു.
ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. കണിച്ചാൽ മണ്ഡലം പ്രസിഡന്റ് ചാക്കോ തയ്ക്കുന്നേൽ, കോൺഗ്രസ് നേതാക്കളായ ജിജോ അറക്കൽ, അരിപ്പയിൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു. ആൽബർട്ടിന്റെ കുടുംബത്തിന്റെ വായ്പ എഴുതിത്തള്ളണമെന്നും കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

