Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ജില്ലയിലെ ...

മലപ്പുറം ജില്ലയിലെ ക്ഷീര കർഷകർ പറയുന്നു; 'എല്ലാത്തിനും സമയമുണ്ട് ദാസാ...'

text_fields
bookmark_border
മലപ്പുറം ജില്ലയിലെ  ക്ഷീര കർഷകർ  പറയുന്നു; എല്ലാത്തിനും സമയമുണ്ട് ദാസാ...
cancel

നി​ല​മ്പൂ​ർ: 'നാടോടിക്കാറ്റ്' എന്ന സിനിമയിൽ പശു വളർത്തലിൽ ജീവിതം പച്ചപിടിക്കുന്നതും സ്വപ്നം കണ്ടു കിടക്കുന്ന ശ്രീനിവാസൻ, മോഹൻലാലിനോട് പറയുന്ന ഡയലോഗുണ്ട്. 'എല്ലാത്തിനും അതിേൻറതായ സമയമുണ്ട് ദാസാ...' അതെ, മലപ്പുറത്തുകാരെ സംബന്ധിച്ചിടത്തോളം ക്ഷീരമേഖലയിലൂടെ ജീവിതം പച്ചപിടിപ്പിക്കാൻ കോവിഡ് കാലം ഒരു നല്ല സമയമായാണ് കാണുന്നത്.

കോ​വി​ഡ് കാ​ല​ത്ത് ക്ഷീ​ര​മേ​ഖ​ല​യി​ൽ ജി​ല്ല​യി​ലുണ്ടായത് പു​ത്ത​നു​ണ​ർ​വാണ്. ജി​ല്ല‍യി​ലെ പാ​ൽ സം​ഭ​ര​ണം ദിവസം ശരാശരി 61,000 ലി​റ്റ​റി​ലേ​ക്ക് ഉ​യർ​ന്നു. 2019 ആ​ഗ​സ്​​റ്റി​ൽ 40,229 ലി​റ്റ​റാ​യി​രു​ന്ന​ത് 2020 സെ​പ്റ്റം​ബ​ർ ആ​യ​പ്പോ​ഴേ​ക്കും 59,573 ലി​റ്റ​റാ​യി.

കോ​വി​ഡ് മൂ​ലം കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്തി ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​തും നി​ല​വി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ മു​ഴു​വ​ൻ​സ​മ​യ​വും ക്ഷീ​ര​മേ​ഖ​ല​യി​ൽ വ‍്യാ​പൃ​ത​രാ​യ​തും പാ​ലു​ൽ​പാ​ദ​ന വ​ർ​ധ​ന​വി​ന് ഇ​ട​യാ​ക്കി. കി​സാ​ൽ െക്ര​ഡി​റ്റ് കാ​ർ​ഡും ക്ഷീ​ര​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചു. പാ​ൽ ഉ​ൽ​പാ​ദ​നം വീ​ണ്ടും ഉ​യ​രാ​നാ​ണ് സാ​ധ‍്യ​ത​യെ​ന്ന് നി​ല​മ്പൂ​ർ മി​ൽ​മ ചി​ല്ലി​ങ്​ പ്ലാ​ൻ​റ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​മ്പൂ​ർ​മേ​ഖ​ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ ശീ​തീ​ക​ര​ണ ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ പാ​ൽ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നും സൗ​ക​ര‍്യാ​യി.

നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലെ 12 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ കൂ​ള​റു​ക​ൾ മി​ൽ​മ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പാ​ലി‍െൻറ ത​നി​മ​യും രു​ചി​യും ഗു​ണ​നി​ല​വാ​ര​വും ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് കൂ​ള​റു​ക​ളു​ടെ ഗു​ണം. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ലെ​ത്തു​മ്പോ​ൾ​ത​ന്നെ ശീ​തീ​ക​രി​ക്കു​ന്ന​തു​വ​ഴി പാ​ലി‍െൻറ സ്വാ​ഭാ​വി​ക​ത നി​ല​നി​ർ​ത്താ​നും ക​ഴി​യും. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ എ​ല്ലാ ഡെ​യ​റി പ്ലാ​ൻ​റി​ലും ഇ​പ്പോ​ൾ ബി.​എം.​സി​ക​ൾ വ​ഴി​യാ​ണ് പാ​ൽ സം​ഭ​രി​ക്കു​ന്ന​ത്.

നി​ല​മ്പൂ​ർ ചി​ല്ലി​ങ്​ പ്ലാ​ൻ​റി​ൽ ഇ​പ്പോ​ൾ പാ​ൽ ശീ​തീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന 15,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ര​ണ്ടു ഇ​ൻ​സു​ലേ​റ്റ​ഡ് മി​ൽ​ക്ക് സ്​​റ്റോ​റേ​ജ് ടാ​ങ്കു​ക​ൾ വ​യ​നാ​ടി​ലെ മീ​ന​ങ്ങാ​ടി, പു​ൽ​പ​ള്ളി ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി.

മൂ​ർ​ക്ക​നാ​ടി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഡെ​യ​റി പ്ലാ​ൻ​റി​ലും ഉ​ള്ള​ണം, ഒ​ള​ക​ര തു​ട​ങ്ങി​യ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും പാ​ൽ ശീ​തീ​ക​രി​ക്കു​ന്ന​തി​ന് ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dairy farmersMalappuram News
Next Story