Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിവസേനയുള്ള...

ദിവസേനയുള്ള വാർത്താസമ്മേളനം നിർത്തി; ഇടവിട്ടുള്ള ദിവസങ്ങളിൽ കാണാമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ദിവസേനയുള്ള വാർത്താസമ്മേളനം നിർത്തി; ഇടവിട്ടുള്ള ദിവസങ്ങളിൽ കാണാമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇനി എല്ലാ ദിവസവും ഉണ്ടാവി ല്ല. ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇനിമുതൽ വാർത്താസമ്മേളനം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കെ.എം. ഷാജി എം.എൽ.എയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറ്റ് വിവാദ വിഷയങ്ങൾക്കും മറുപടി നൽകാതെയാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

കോവിഡ് ഭീതിയിൽ നിന്ന് സംസ്ഥാനം മോചിതമാകുന്നതിന്‍റെ സൂചനയായാണ് ദിവസേനയുള്ള വാർത്താസമ്മേളനം മുഖ്യമന്ത്രി ഒഴിവാക്കിയ തീരുമാനത്തെ വിലയിരുത്തുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27 പേർ രോഗമുക്തരാകുകയും ചെയ്തു.

Show Full Article
TAGS:covid 19 kerala news 
News Summary - daily press briefing ends kerala news
Next Story