You are here

ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും?

കൊ​ച്ചി: പി​ടി​മു​റു​ക്കു​ന്ന സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​നി​ട​യി​ൽ സാ​ധാ​ര​ണ​ക്കാ​ര​​െൻറ ന​ടു​വൊ​ടി​ച്ച്​ ജീ​വി​ത​ച്ചെ​ല​വ്​  കൂ​ടു​ന്നു. സെ​ഞ്ച്വ​റി​യും ഇ​ര​ട്ട​സെ​ഞ്ച്വ​റി​യു​മെ​ല്ലാം ക​ട​ന്ന സ​വാ​ള​ക്കും ഉ​ള്ളി​ക്കും മു​രി​ങ്ങ​ക്കും പു​റ​മേ​യാ​ണ്​ സ​മ​സ്​​ത മേ​ഖ​ല​ക​ളെ​യും വി​ല​ക്ക​യ​റ്റം ബാ​ധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​നം, പാ​ച​ക​വാ​ത​കം, മ​രു​ന്ന്​ എ​ന്നി​വ​യു​ടെ​യെ​ല്ലാം വി​ല ആ​രു​മ​റി​യാ​തെ ഉ​യ​രു​ക​യാ​ണ്.


സേ​വ​ന​ങ്ങ​ൾ​ക്ക്​ ഫീ​സ്​ ഉ​യ​ർ​ത്താ​ൻ ഒ​രു​ങ്ങി സ​ർ​ക്കാ​രും വ​ർ​ധ​ന വ​ഴി​യി​ലാ​ണ്.​​ സ്വ​കാ​ര്യ മൊ​ബൈ​ലു​ക​ൾ നി​ര​ക്ക്​​ വ​ർ​ധി​പ്പി​ച്ച​ത്​ ഒ​രാ​ഴ്​​ച മു​മ്പാ​ണ്. പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ച​തി​ലും കൂ​ടു​ത​ലാ​ണെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യാ​ത്ര​നി​ര​ക്ക്​​ വ​ർ​ധി​പ്പി​ക്കാ​ൻ ബ​സു​ട​മ​ക​ൾ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി. നി​ർ​മാ​ണ മേ​ഖ​ല​യി​ലും മു​െ​മ്പ​ങ്ങു​മി​ല്ലാ​ത്ത വി​ധം പ്ര​തി​സ​ന്ധി​യാ​ണ്. ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​ല​യി​ടി​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണ്.  
പ​ല ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​ക​ൾ​ക്കും ഉ​യ​ർ​ന്ന വി​ല​യാ​ണ്. ജി.​എ​സ്.​ടി സ്ലാ​ബ്​ പ​രി​ഷ്​​ക​രി​ക്കു​ന്ന​തോ​ടെ ഇ​നി​യും കൂ​ടും.

ക​ല്ലും മ​ണ​ലും മ​ണ്ണും പോ​ലു​ള്ള അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ളു​ടെ ക്ഷാ​മ​വും മ​ര​ട്​ ഫ്ലാ​റ്റ്​  വി​വാ​ദ​വും സാ​മ്പ​ത്തി​ക​മാ​ന്ദ്യ​വും നി​ർ​മാ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചു. ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തി​നാ​ൽ ആ​റേ​ഴ്​ മാ​സ​മാ​യി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്ക്​ കാ​ര്യ​മാ​യി വി​ല കൂ​ടി​യി​ല്ല എ​ന്ന​ത്​ മാ​ത്ര​മാ​ണ്​ ആ​ശ്വാ​സം. മേ​ഖ​ല​യി​ലെ ഇ​ത​ര​സം​സ്​​ഥാ​ന​ക്കാ​ര​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

പെ​ട്രോ​ളി​ന്​​ തീ​വി​ല; പാ​ച​ക​ത്തി​നും ​ചെ​ല​വേ​റി
13 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്​  പെ​​ട്രോ​ൾ വി​ല. തി​ങ്ക​ളാ​ഴ്​​ച ലി​റ്റ​റി​ന്​ 14 പൈ​സ​  കൂ​ടി. ഡീ​സ​ലി​ന്​ 21 ഉം. ​ആ​റു​മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന്​ 4.77, ഡീ​സ​ലി​ന്​ 1.96 രൂ​പ കൂ​ടി. തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​ട്രോ​ളി​ന്​ 78.44 ഉം ​ഡീ​സ​ലി​ന്​ 71.08 ഉം ​രൂ​പ​യാ​ണ്. കൊ​ച്ചി​യി​ൽ 77.08, 69.74. ഡീ​സ​ൽ വി​ല​യും ടോ​ളും വ​ർ​ധി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി ​വാ​ട​ക ഉ​യ​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ലോ​റി ഉ​ട​മ​ക​ൾ.  സ​ബ്​​സി​ഡി ഇ​ല്ലാ​ത്ത പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്​ (14.2 കി​ലോ) ന​വം​ബ​റി​നെ അ​പേ​ക്ഷി​ച്ച്​ 15 രൂ​പ വ​ർ​ധി​ച്ച്​ 692.50 രൂ​പ​യാ​യി. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള​തി​ന്​ (19 കി​ലോ) പു​തി​യ വി​ല 1201 രൂ​പ​യാ​ണ്. 

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല: 2019 ജൂ​ലൈ ഒ​ന്നി​നും ഇ​ന്ന​ലെ​യും (​വ​ർ​ധ​ന​ ബ്രാ​ക്ക​റ്റി​ൽ)
പെ​ട്രോ​ൾ    : 73.67,    78.44  (4.77 രൂപ)  
ഡീ​സ​ൽ    : 69.12,     71.08  (1.96 രൂപ)

വരുന്നു; ബസ് സമരം, നിരക്ക് വർധന
യാ​ത്ര​നി​ര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ ബ​സു​ട​മ​ക​ൾ ന​വം​ബ​ർ 22 മു​ത​ൽ പ്ര​ഖ്യാ​പി​ച്ച സ​മ​രം മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന്​ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ച​ർ​ച്ച​ക​ൾ ന​ട​ന്നി​ല്ല. ഭാ​വി​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ ഈ ​മാ​സം 11ന്​ ​ഇ​വ​ർ കൊ​ച്ചി​യി​ൽ യോ​ഗം ചേ​രും. കെ.​എ​സ്.​ആ​ർ.​ടി. സി ​യെ ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ ചാ​ർ​ജ്​ വ​ർ​ധ​ന​ക്ക്​​ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പി​ടി​ച്ചു നി​ൽ​ക്കാ​നാ​കാ​തെ ഹോ​ട്ട​ലു​ക​ൾ
നി​ത്യോ​പ​യോ​ഗ​സാ​ധ​ന വി​ല ഉ​യ​ർ​ന്ന​ത്​ ഹോ​ട്ട​ലു​ക​ളെ​യും ബാ​ധി​ച്ചു. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ അ​ന്യ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ ഒ​ഴി​ഞ്ഞു പോ​യ​ത്​ ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ച്ചു ക​ഴി​ഞ്ഞു. വി​ല​വ​ർ​ധ​ന മൂ​ലം  പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​ത്ത അ​വ​സ്​​ഥ​യാ​ണെ​ന്നാ​ണ്​ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ്​ റ​സ്​​റ്റാ​റ​ൻ​റ്​ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ വ​ക ഉ​ന്ത്​
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ നി​ല​വി​ലു​ള്ള ഫീ​സും പി​ഴ​യും 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ധ​ന​സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ദ്യോ​ഗ​സ്​​ഥ സ​മി​തി​യു​ടെ ശി​പാ​ർ​ശ. അ​ടു​ത്ത ബ​ജ​റ്റി​ൽ വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചേ​ക്കും. 

നടുവൊടിഞ്ഞ് കർഷകർ
റ​ബ​ർ, ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി തു​ട​ങ്ങി പ്ര​ധാ​ന കാ​ർ​ഷി​ക​വി​ള​ക​ളു​ടെ​യെ​ല്ലാം വി​ല ഇ​ടി​ഞ്ഞു. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വു​മാ​യി വ​രു​മാ​നം പൊ​രു​ത്ത​പ്പെ​ട്ട്​ പോ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം കി​ലോ​ക്ക്​ 800 രൂ​പ കി​ട്ടി​യ കു​രു​മു​ള​കി​ന്​ ഇ​പ്പോ​ൾ 318--353 രൂ​പ​യും  ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​രം 7000 കി​ട്ടി​യ ഏ​ല​ത്തി​ന്​ ഇ​പ്പോ​ൾ ശ​രാ​ശ​രി വി​ല 2800 രൂ​പ​യു​മാ​ണ്. 144 ക​ട​ന്ന റ​ബ​ർ 131ലേ​ക്ക്​ താ​ഴ്​​ന്നു. കൊ​പ്ര​ക്ക്​ 114.80 ൽ​നി​ന്ന്​ 99.70 രൂ​പ​യാ​യും കാ​പ്പി​വി​ല 70-115 ആ​യും ഇ​ടി​ഞ്ഞു.
 

Loading...
COMMENTS