Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കാ​പ്പി​ക്കു​രു​കൊ​ണ്ട് ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ചി​ത്രം വ​ര​ച്ച്​​ ഡാ​വി​ഞ്ചി സു​രേ​ഷ്​

text_fields
bookmark_border
kalabahvan manis drawing with coffee bean
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: 40 അ​ടി വ​ലു​പ്പ​ത്തി​ല്‍ കാ​പ്പി​ക്കു​രു​കൊ​ണ്ട് ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ചി​ത്രം വ​ര​ച്ച​്​ ഡാ​വി​ഞ്ചി സു​രേ​ഷ്. വ​യ​നാ​ട്ടി​ലെ കൊ​ള​ഗ​പ്പാ​റ​യി​ല്‍ എം.​കെ. ജി​ന​ച​ന്ദ്ര‍െൻറ വി​ജ​യ എ​സ്​​റ്റേ​റ്റി​ലു​ള്ള കാ​പ്പി​ക്കു​രു ഉ​ണ​ക്കാ​നി​ടു​ന്ന ക​ള​ത്തി​ലാ​ണ് ക​ലാ​ഭ​വ​ന്‍ മ​ണി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ത്ര​യും വ​ലി​യ ചി​ത്രം തീ​ര്‍ത്ത​ത്.

മാ​ര്‍ച്ച് ആ​റി​നാ​ണ് മ​ണി​യു​ടെ അ​ഞ്ചാം ച​ര​മ​വാ​ര്‍ഷി​കം. നി​ര​വ​ധി മീ​ഡി​യ​ങ്ങ​ളി​ല്‍ ചി​ത്രം വ​ര​ക്കു​ന്ന ഡാ​വി​ഞ്ചി സു​രേ​ഷി‍െൻറ അ​റു​പ​ത്തി​എ​ട്ടാ​മ​ത്തെ മീ​ഡി​യ​മാ​ണ് കാ​പ്പി​ക്കു​രു.

സു​രേ​ഷി‍െൻറ പ്രി​യ സു​ഹൃ​ത്ത് നാ​ട​ന്‍പാ​ട്ടു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജാ​ഫ​ര്‍ ഇ​ല്ല​ത്തി​െൻറ മ​ണി​യേ​ടു​ള്ള ആ​രാ​ധ​ന​യു​ടെ സ​മ​ര്‍പ്പ​ണ​മാ​ണ്‌ ഈ ​കാ​പ്പി​ക്കു​രു ചി​ത്രം. ജാ​ഫ​ര്‍ ഇ​ല്ല​ത്തും കാ​മ​റാ​മാ​ന്‍ സിം​ബാ​ദും വി​ഷ്ണു​വു​മാ​ണ് സ​ഹാ​യി​ക​ൾ.

കാ​പ്പി​ക്കു​രു ഉ​ണ​ക്കാ​നി​ടു​ന്ന വ​ലി​യ ക​ള​ങ്ങ​ളു​ടെ ന​ടു​വി​ല്‍ 40 അ​ടി വ​ലു​പ്പ​മു​ള്ള വെ​ള്ള​ത്തു​ണി​യു​ടെ മു​ക​ളി​ലാ​ണ് കാ​പ്പി​ക്കു​രു​കൊ​ണ്ട് ചി​ത്രം വ​ര​ച്ച​ത്. പൊ​രി​വെ​യി​ല​ത്ത് എ​ട്ടു​മ​ണി​ക്കൂ​റെ​ടു​ത്താ​ണ് ചി​ത്രം തീ​ര്‍ത്ത​തെ​ന്ന് സു​രേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalabhavan maniCoffee BeansDa Vinci Suresh
News Summary - Da Vinci Suresh draws a picture of Kalabhavan Mani with Coffee bean
Next Story