Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം ലീഗിന്‍റെയും...

മുസ്​ലിം ലീഗിന്‍റെയും മായാവതിയുടെയും വിമർശനം അർഥശൂന്യം -ഡി. രാജ

text_fields
bookmark_border
മുസ്​ലിം ലീഗിന്‍റെയും മായാവതിയുടെയും വിമർശനം അർഥശൂന്യം -ഡി. രാജ
cancel

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കശ്മീർ സന്ദർശനത്തെക്കുറിച്ചുള്ള മുസ്​ലിം ലീഗിന്‍റെയ ും മായാവതിയുടെയും വിമർശനം അർഥശൂന്യമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. 'മീഡിയവൺ' ചാനലിന് നൽകിയ അഭിമുഖത്തിലാ ണ് ഡി. രാജ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്​ലിം ലീഗും മായാവതിയും ഉയർത്തിയ വിമർശനങ്ങൾ അർഥ ശൂന്യമാണ്. ഡൽഹിയിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുക്കാതിരുന്നവർ അവരുടെ നിലപാട് വ്യക്തമാക്കണം -ഡി. രാജ പറഞ്ഞു.

ജനാധിപത്യപരമായ അവകാശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ കശ്മീർ സന്ദർശനം. അക്കാര്യത്തിലെ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. കശ്മീരിലെ കേന്ദ്ര സർക്കാറിന്‍റെ നയങ്ങളെ ഇനിയും തുറന്നുകാട്ടും. അംബേദ്കർ ആർട്ടിക്ക്ൾ 370 എതിർത്തിരുന്നു എന്ന് പറയുന്നവർ തെളിവ് ഹാജരാക്കണമെന്നും ഡി. രാജ പറഞ്ഞു.

ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിനെ തുടർന്ന് മേഖലയിലെ അവസ്ഥ നേരിട്ടറിയാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡി. രാജ ഉൾപ്പെടെ 11 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് കശ്മീർ സന്ദർശിക്കാൻ പുറപ്പെട്ടത്. എന്നാൽ, ഇവരെ കശ്മീരിൽ പ്രവേശിക്കാൻ സമ്മതിക്കാതെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് ഡൽഹിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം രാഷ്ട്രീയ നാടകമാണെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാർ പ്രതികരിച്ചിരുന്നു. നേതാക്കളെ തടയുമെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കൾ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguemayawatid rajamalayalam newsindia news
News Summary - d-raja against mulsim league and mayawati-india news
Next Story