ഡി സിനിമാസ് ഭൂമി: കലക്ടർക്കെതിരെ പരാതി;
text_fieldsതൃശൂർ: ഡി സിനിമാസ് ഭൂമി വിവാദത്തിൽ തൃശൂർ കലക്ടർ എ. കൗശിഗനെതിരെ പരാതി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമീഷണർ കലക്ടറോട് നിർദേശിച്ചു.ചാലക്കുടിയില്‍ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസിെൻറ കൈവശമുള്ള ഭൂമി അളന്നത് സര്‍വേ അതിരുകൾ നിർണയിക്കാതെയാെണന്നും ജില്ല സര്‍വേ സൂപ്രണ്ട് കൈയേറ്റക്കാരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാണിച്ചാണ് ഡി സിനിമാസ് ഭൂമി ൈകേയറ്റമാണെന്ന പരാതി നൽകിയ അഡ്വ. കെ.സി. സന്തോഷ് കലക്ടർക്കെതിരെയും പരാതി നൽകിയത്.
കൊച്ചിയിൽ നടിയെ ആക്രമിച്ച േകസിന് പിന്നാലെ ഭൂമി ൈകേയറ്റ ആരോപണത്തിൽ ജില്ല സർവേ സൂപ്രണ്ട് അന്വേഷണം നടത്തിയെങ്കിലും ൈകേയറ്റമില്ലെന്നായിരുന്നു കണ്ടെത്തിയത്. അധികമായുള്ളത് ഒന്നര സെൻറ് മാത്രമാണ്. ജില്ല സർവേയറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘമാണ് പ്രദേശം സന്ദർശിച്ച് നാല് ദിവസങ്ങളിലായി വിശദമായി അളവെടുപ്പ് പൂർത്തിയാക്കിയത്. പിന്നീട്, ഒരു മാസം നീണ്ട സൂക്ഷ്മപരിശോധനക്കുശേഷമായിരുന്നു ജില്ല സര്‍വേയര്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയത്.
ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിൽക്കുന്ന ഭൂമിക്കും ദൂരെ മാറിയാണ് പുഴയെന്ന് റിപ്പോർട്ടിൽ പറയുന്നു. മുമ്പ് നടത്തിയ പരിശോധനയില്‍ ൈകേയറ്റം ഇല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ജില്ല സർേവയർ സൂപ്രണ്ടിെൻറ റിപ്പോർട്ടും. ജില്ല സർവേ സൂപ്രണ്ടിെൻറ റിപ്പോർട്ട് ലഭിച്ചെങ്കിലും ഉടമാവകാശം തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കണമെന്ന നിലപാടിലായിരുന്നു കലക്ടർ. രണ്ടുതവണ പരാതിക്കാരനെയും ദിലീപിെൻറ അഭിഭാഷകനെയും വിളിച്ചുവരുത്തി കലക്ടർ മൊഴിയെടുത്തിരുന്നു.14ന് ഇതുസംബന്ധിച്ച അന്തിമവാദം കേൾക്കും. ഇതിനകം മതിയായ രേഖകൾ ഹാജരാക്കാൻ ദിലീപിെൻറ അഭിഭാഷകർക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
നിയമപ്രകാരം സർവേ അതിർത്തികളിൽ കണ്ണാടിക്കല്ല് അടിസ്ഥാനമാക്കി നിർണയിച്ചിട്ടില്ല, അളവിന് അടിസ്ഥാനമായി എടുത്ത കല്ലുകൾ സ്വകാര്യ ഭൂമികളുടെ അതിർത്തിക്കല്ലുകളാണ്, മൊത്തം വിസ്തീർണം അളക്കാതെയാണ് ഡി സിനിമാസ് ഭൂമി അളന്നതെന്നുമടക്കമാണ് ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയ പരാതിയിലുള്ളത്. ഭൂമി ഒഴിപ്പിക്കണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണറുടെ ഉത്തരവ് ഉണ്ടായിട്ടും നടപ്പിലാക്കാത്ത കലക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
