Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rain Alert
cancel
Homechevron_rightNewschevron_rightKeralachevron_rightചക്രവാതചുഴി...

ചക്രവാതചുഴി അറബിക്കടലിലേക്ക്​; കേരളത്തിൽ കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം. ചക്രവാതചുഴി അറബിക്കടലിൽ പ്രവേശിക്കു​േമ്പാൾ കേരളത്തിൽ മഴ ശക്തമാകും.

ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നാളെയോടെ രൂപപ്പെ​േട്ടക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറ- വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത മൂന്ന്​ ദിവസം മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും, ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഐ.എം.ഡി -ജി.എഫ്​.എസ്​ മോഡൽ പ്രകാരം ഞായറാഴ്ച കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. കോഴിക്കോട് , വയനാട്, ഇടുക്കി , പാലക്കാട് , പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളിലാണ്​ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.

അതിനാൽ തന്നെ ഞായറാഴ്ച ഇടുക്കിയിൽ ഓറഞ്ച്​ അലർട്ടും പത്തു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട്​ ഒഴികെയുള്ള ജില്ലകളിലാണ്​ ഓറഞ്ച്​ അലർട്ട്​. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabian seaHeavy Rain
News Summary - cyclonic circulation in arabian sea chance for heavy rain in kerala
Next Story