Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൗ​ട്ടെ: മുംബൈയിൽ...

ടൗ​ട്ടെ: മുംബൈയിൽ ബാർജുകൾ മുങ്ങി നിരവധി പേരെ കാണാതായി; 177 പേരെ രക്ഷിച്ചു

text_fields
bookmark_border
barge sunk
cancel

മുംബൈ: ടൗ​ട്ടെ ചുഴലിക്കാറ്റിൽ പെട്ട്​ ഒ.എൻ.ജിസിയുടെ ബാർജുകൾ മുങ്ങി. ഉച്ചക്ക്​ 12 മു​ക്കാലോടെ 177 പേരെ ​നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ ഐ.എൻ.എസ് തൽവാറും ഹെലികോപ്ടറുമാണ്​ രക്ഷാപ്രവർത്തനത്തിനായി എത്തിയത്​. 273 പേരാണ് ബാർജിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ മുംബൈയിൽ എത്തിച്ചു.

അപകടത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​. ചുഴലിക്കാറ്റിനോടൊപ്പം ശക്തമായ തിരയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​.

ഒ.എൻ.ജി.സിയുടെ 'പി 305' ബാർജ് തിങ്കളാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ ഹീര ഓയിൽ ഫീൽഡിൽ നിയന്ത്രണം നഷ്​ടമായി ഒഴുകിയത്. ടൗ​ട്ടെ ചുഴലിക്കാറ്റിനെ തുടർന്ന്​ ഗുജറാത്തിൽ മൂന്ന്​ പേർ മരിച്ചതായി മുഖ്യമന്ത്രി വിജയ്​ രൂപാണി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsCyclone TauktaeBarge Sunk
News Summary - Cyclone Tauktae Search continues for People On Board Sunk Barge at Mumbai
Next Story