Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൗട്ടെ നാശം...

ടൗട്ടെ നാശം വിതക്കുന്നു; മൂന്നു മരണം, കടൽക്ഷോഭം, ഒ​മ്പ​ത് മത്സ്യതൊഴിലാളികളെ കാണാതായി

text_fields
bookmark_border
ടൗട്ടെ നാശം വിതക്കുന്നു; മൂന്നു മരണം, കടൽക്ഷോഭം, ഒ​മ്പ​ത് മത്സ്യതൊഴിലാളികളെ കാണാതായി
cancel

തി​രു​വ​ന​ന്ത​പു​രം: പേ​മാ​രി​യാ​യും ക​ട​ൽ​ക്ഷോ​ഭ​മാ​യും കേ​ര​ള​ത്തെ വി​റ​പ്പി​ക്കു​ന്ന ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ച്​ ക​ർ​ണാ​ട​ക​തീ​ര​ത്ത് പ്ര​വേ​ശി​ച്ചു. ഞാ​യ​റാ​ഴ്ച അ​തി​ശ​ക്ത ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പാ​ന്ത​രം പ്രാ​പി​ക്കും. ​

മ​ണി​ക്കൂ​റി​ൽ 118 കി.​മീ​റ്റ​ർ മു​ത​ല്‍ 166 കി.​മീ​റ്റ​ർ​വ​രെ േവ​ഗ​ത്തി​ൽ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച് ​േമ​യ് 18ന് ​വൈ​കീ​ട്ടോ​ടെ ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​ർ, ന​ലി​യ തീ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ചു​ഴ​ലി​ക്കാ​റ്റിെൻറ സ്വാ​ധീ​നം ഞാ​യ​റാ​ഴ്ച കൂ​ടി സം​സ്ഥാ​ന​ത്ത് തു​ട​രും.

സം​സ്​​ഥാ​ന​ത്തു​ട​നീ​ള​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും ജീ​വ​ഹാ​നി​യും ക​ന​ത്ത നാ​ശ​വും. ഇ​ടു​ക്കി​യി​ൽ ര​ണ്ടും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഒ​രാ​ളും മ​രി​ച്ചു. എ​റ​ണാ​കു​ള​ത്ത്​ ഒ​രാ​ളെ കാ​ണാ​താ​യി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി അ​നേ​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ തീ​ര​മേ​ഖ​ല​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി.

കൊ​ച്ചി​യി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട ബോ​ട്ട് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ഴ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് പെ​രു​ന്താ​ന്നി ദേ​വി​ക​ഭ​വ​നി​ൽ അ​നൂ​പ്​ (32) മ​രി​ച്ചു. വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 228 വീ​ട്​ ഭാ​ഗി​ക​മാ​യും 11 വീ​ട്​ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. വ​ലി​യ​തു​റ ക​ട​ൽ​പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​രു​വി​ക്ക​ര ഡാ​മിെൻറ നാ​ല് ഷ​ട്ട​റും തു​റ​ന്നു.

ഇ​ടു​ക്കി വ​ട്ട​വ​ട​യി​ൽ മ​രം വീ​ണ്​ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ, ചി​ല​ന്തി​യാ​ർ സ്വ​ദേ​ശി രാ​ജ​സ​ന്താ​ന​വും (65) പ​ള്ളി​വാ​സ​ലി​ന്​ സ​മീ​പം ഷോ​ക്കേ​റ്റ്​ ചി​ത്തി​ര​പു​രം പ​വ​ർ​ഹൗ​സ​ള സ്വ​ദേ​ശി സൗ​ന്ദ​ര്യ​വേ​ലു​വും (54) മ​രി​ച്ചു.

പു​ഴയോരവാസികൾക്ക്​ ജാഗ്രതാ നിർദേശം

ക​ല്ലാ​ർ​കു​ട്ടി, മ​ല​ങ്ക​ര, ലോ​വ​ർ പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തി​നാ​ൽ പെ​രി​യാ​ർ, തൊ​ടു​പു​ഴ​യാ​ർ തീ​ര​വാ​സി​ക​ൾ​ക്ക്​ ജാ​​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​യ ഇ​ടു​ക്കി​യി​ൽ 2333.52 അ​ടി​യും മു​ല്ല​പ്പെ​രി​യാ​റി​ൽ 128.80 അ​ടി​യു​മാ​ണ്​ ജ​ല​നി​ര​പ്പ്. 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്​ ജ​ല നി​ര​പ്പെ​ന്ന​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മില്ല. എ​റ​ണാ​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ കൊ​ല്ലം തേ​വ​ല​ക്ക​ര ക​രു​വാ​കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ആ​ൻ​റ​പ്പ​നെ (53) കാ​ണാ​താ​യി. ജി​ല്ല​യി​ലെ ചെ​ല്ലാ​നം, വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 21 വീ​ടു​ക​ൾ ത​ക​ർ​ന്നു

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 21 വീ​ടു​ക​ൾ ത​ക​ർ​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 53.2 ഹെ​ക്​​ട​ർ കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. പാ​ല​ക്കാ​ട്​ പ​ര​ക്കെ കൃ​ഷി​നാ​ശ​വും കെ​ട്ടി​ട നാ​ശ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കാ​സ​ർ​കോ​ട്​ ഉ​പ്പ​ള മു​സോ​ടി​യി​ൽ ര​ണ്ടു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​സോ​ടി, ചേ​ര​ൈ​ങ്ക, കീ​ഴൂ​ർ ചെ​മ്പ​രി​ക്ക, തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

വ​യ​നാ​ട് മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ​ കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ്​ മ​ഴ​ക്കെ​ടു​തി കൂ​ടു​ത​ൽ. മ​ൻ​റോ​തു​രു​ത്ത്, ആ​ല​പ്പാ​ട്​ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​ണ്. കോ​ഴി​ക്കോ​ട്, കാ​പ്പാ​ട്, വ​ട​ക​ര മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

ഇടുക്കിയിൽ രാത്രിയാത്ര നിരോധനം

ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ത്രി​യാ​ത്ര​ക്ക് നി​രോ​ധ​നം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്.

മൂന്ന്​​ ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്​

ഇ​ന്ന്​ മൂന്ന്​​ ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്​ പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജില്ലകളിലാണ്​ മുന്നറിയിപ്പ്​.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം , തൃ​ശൂ​ർ, പാ​ല​ക്കാ​ട് , കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ടും പ്രഖ്യാപിച്ചു

Show Full Article
TAGS:floodSea rageTauktae Cyclone
News Summary - Cyclone Tauktae: Nine Missing After Fishing Boat Drowns Near Lakshadweep
Next Story