ഒാഖി: ഒരു മൃതദേഹം കൂടി, മരിച്ചവർ 44
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ഒരാളുടെ മൃതദേഹം കൂടി കടലിൽ കണ്ടെത്തി. പൊന്നാനി തീരത്തുനിന്നാണ് കടലിൽ ഒഴുകിനടക്കുന്നനിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. സർക്കാർ കണക്ക് പ്രകാരം ഇനി 94 പേരെക്കൂടി കണ്ടെത്താനുണ്ട്. പല കാരണങ്ങളാല്‍ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 127 ആകും.
നാവികസേനയുടെയും കോസ്റ്റ് ഗാർഡിെൻറയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും തിരച്ചിലിെൻറ ഭാഗമാകുന്നുണ്ട്. പൊന്നാനിയിൽ ഇന്നലെ കണ്ടെത്തിയ, മീനുകൾ കൊത്തിവലിച്ച് വികൃതമാക്കിയ മൃതദേഹത്തിന് പത്തുദിവസം പഴക്കമുള്ളതായി കരുതുന്നു. ഇടതു കൈയിൽ സി.എൻ.ഡി.ആർ എന്ന് പച്ചകുത്തിയിട്ടുണ്ട്. ഇതിനിടെ ശംഖുംമുഖത്തെ ടെക്നിക്കൽ ഏരിയ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന ഒരു വിമാനം ഡൽഹിയിലേക്ക് മടങ്ങി. ഇൗ വിമാനം രണ്ട് ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
കഴിഞ്ഞദിവസം കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം കപ്പൽ മാർഗം വിഴിഞ്ഞത്തെത്തിച്ചിരുന്നു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ മരിച്ചത് തിരുവനന്തപുരത്താണ്; 24 പേർ. കൊല്ലത്ത് ഏഴും എറണാകുളത്ത് ഒമ്പതും തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നുവീതവുമാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം തിരുവനന്തപുരത്ത് 214ഉം കൊല്ലത്ത് 233ഉം ആലപ്പുഴയിൽ 44ഉം എറണാകുളത്ത് 2201ഉം കോഴിക്കോട് 61ഉം കണ്ണൂരിൽ 69ഉം കാസർകോട്ട് രണ്ടുമടക്കം 2824 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് ഒൗദ്യോഗിക കണക്ക്. കർണാടകയിൽ 86ഉം ലക്ഷദ്വീപിൽ 370ഉം മഹാരാഷ്ട്രയിൽ ദേവഗഡ് തുറമുഖത്ത് 809ഉം രത്നഗിരിയിൽ 308ഉം പേരെ രക്ഷപ്പെടുത്തിയിട്ടുെണ്ടന്ന് സർക്കാർ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കേരള എം.പിമാർ രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു
ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തിെൻറ വ്യാപ്തിയെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വിലയിരുത്തി കേന്ദ്ര സർക്കാറിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി ചർച്ചചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളത്തിൽനിന്നുള്ള എം.പിമാർക്ക് ഉറപ്പുനൽകി. ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘത്തെ അടിയന്തരമായി അയക്കുമെന്നും മന്ത്രി അറിയിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ തുടങ്ങിയവരാണ് ഓഖിദുരന്തത്തിൽ സഹായമാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചത്. ദുരന്തം സംബന്ധിച്ച് പാർലമെൻറിൽ ചർച്ച വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
