Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഖ: തമിഴ്​നാട്​...

മോഖ: തമിഴ്​നാട്​ തീരത്ത്​ മത്സ്യബന്ധനത്തിന്​ നിയന്ത്രണം

text_fields
bookmark_border
Cyclone Mocha
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട മോ​ഖ അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി​ രൂ​പ​പ്പെ​ട്ടു. ബം​ഗ്ലാ​ദേ​ശി​ലും മ്യാ​ൻ​മ​റി​ലും ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്​ വ​ന്ന​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്.

ത​മി​ഴ്​​നാ​ട്​ തീ​രം, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം, മാ​ന്നാ​ർ ഉ​ൾ​ക്ക​ട​ൽ, ശ്രീ​ല​ങ്ക​ൻ തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്തേ​ക്ക്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​കാ​ൻ പാ​ടി​ല്ല. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ അ​ന്ത​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ​ഉ​ണ്ടാ​കു​ന്ന​ത്​ വ​രെ മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ല. കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ ത​ട​സ്സ​മി​ല്ല. ല​ക്ഷ​ദ്വീ​പ്​ തീ​ര​ത്ത്​ പാ​ടി​ല്ല. ല​ക്ഷ​ദ്വീ​പ്​ തീ​രം, അ​തി​നോ​ട്​ ചേ​ർ​ന്ന തെ​ക്ക്​ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്.

17ന്​ ​പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട്​​ പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonerainTamil NaduCyclone MochaMocha
News Summary - cyclone mocha; Restrictions on fishing in Tamil Nadu coast
Next Story