ബുറെവി ന്യൂനമർദമായി; ശക്തമായ മഴക്ക് സാധ്യത
text_fieldsതിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ന്യൂനമർദമായി മാന്നാർ കടലിടുക്കിൽ തുടരുന്നതിനാൽ ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമിറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകൾ യെല്ലോ അലർട്ടിലാണ്. കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് കടലിൽ പോകുന്നതിനുള്ള നിരോധനം തുടരുകയാണ്.
അതേസമയം ബുറെവിയുടെ ഭീതി കെട്ടടങ്ങിയതോടെ മുൻകരുതലിെൻറ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചവരെ ഇന്നലെമുതൽ വീടുകളിലേക്ക് മടക്കി അയച്ചുതുടങ്ങി.

