Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ചക്രവാതച്ചുഴി; നാലു ജില്ലകളിൽ യെ​ല്ലോ അലർട്ട്

text_fields
bookmark_border
rain alert
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് നാല് ജില്ലകളിൽ യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. വിവിധ ജില്ലകളിൽ ഈ മാസം 12 വരെ യെല്ലോ അലർട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

ആന്ധ്രപ്രദേശിന്റെ വടക്കൻ തീരത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നത് കൊണ്ട് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കാരണം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് യെല്ലോ അലർട്ട് കൊണ്ട് സൂചിപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyclone again; Yellow alert in four districts
Next Story