Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലയാളിയുടെ ആ വാഹനം...

കൊലയാളിയുടെ ആ വാഹനം എവിടെയാണ്​ ​? ഒരു നാട്​ ​അന്വേഷണത്തിലാണ്​

text_fields
bookmark_border
കൊലയാളിയുടെ ആ വാഹനം എവിടെയാണ്​ ​? ഒരു നാട്​ ​അന്വേഷണത്തിലാണ്​
cancel

വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ​യി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ മു​ത്ത​ന്മാ​വ് തൈ​ക​ട​വ് സ്വ​ദേ​ശി കു​റു​പ്പ​ൻ വേ​ലാ​യു​ധ​െൻറ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വാ​ഹ​നം ഇ​നി​യും പി​ടി​കൂ​ടി​യി​ല്ല. ചേ​റ്റു​വ ടി.​എം ആ​ശു​പ​ത്രി​യി​ലെ കാ​ൻ​റീ​ൻ ജോ​ലി​ക്കാ​ര​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച വീ​ട്ടി​ൽ​നി​ന്ന്​ ചേ​റ്റു​വ​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്. വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. വാ​ഹ​നം ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​നും ഡ്രൈ​വ​റെ അ​റ​സ്​​റ്റ് ചെ​യ്യാ​നും പൊ​ലീ​സ് ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​യി​രു​ന്ന ആ​ളു​ടെ മ​ര​ണം കു​ടും​ബ​ത്തെ ദു​രി​ത​ത്തി​ലാ​ക്കി. ഭാ​ര്യ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​ണ്.

അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി കു​ടും​ബ​ത്തെ സ​ഹാ​യി​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. രാ​ധാ​കൃ​ഷ​ണ​ൻ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി മ​ന്ത്രി​ക്കും ജി​ല്ല ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle
News Summary - Cyclist killed:crashed vehicle has not yet been caught
Next Story